Fincat

ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിച്ചു


മലപ്പുറം: കോട്ടക്കുന്ന് റസിഡന്റ്‌സ് അസോസിയേഷന്‍  ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിച്ചു. ചടങ്ങ് പി ഉബൈദുള്ള എം എല്‍ എ  ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ബാബുരാജ് കോട്ടക്കുന്ന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മലയില്‍ ഹംസ സ്വാഗതം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ സബീര്‍ പി എസ് എ,  രക്ഷാധികാരി ബഷീര്‍ മച്ചിങ്ങല്‍, ട്രഷറര്‍ അനില്‍ പത്മനാഭ , വൈസ് പ്രസിഡന്റ്മാരായ ജസ്ഫര്‍ കോട്ടക്കുന്ന്, സീന സുനില്‍, ജോയിന്റ്  സെക്രട്ടറി വിനോദ്, കണ്‍വീനര്‍ മുനീര്‍ തച്ചങ്ങോടന്‍, ഡോ സുഹ , അനീഷ്, ഫാത്തിമ തുടങ്ങിയവര്‍ സംസാരിച്ചു.

കോട്ടക്കുന്ന് റസിഡന്റ്‌സ് അസോസിയേഷന്‍   നടത്തിയ ആദരിക്കല്‍ ചടങ്ങ്  പി ഉബൈദുള്ള എം എല്‍ എ  ഉദ്ഘാടനം ചെയ്യുന്നു
1 st paragraph

ബയോകെമിസ്ട്രിയില്‍ ഡോക്ടറേറ്റ് നേടിയ ഹാഷിം കെ എമ്മിനെ ആദരിച്ചു.കൂടാതെ സി എ വിന്നര്‍ അഭിമന്യു പി അനില്‍, എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ നയന , ഫാത്തിമ സുഹൈല, സി ബി എസ്  ഇ എസ് എസ് ഇ യില്‍  ഉന്നത വിജയം കരസ്ഥമാക്കിയ ഹരിദത്തന്‍, യു എസ് എസ് വിജയി ദേവിക, എല്‍ എസ് എസ് വിജയികളായ പഞ്ചമി, നിരഞ്ജന്‍, രാജൃപുരസ്‌കാര്‍ നേടിയ അതുല്‍, നയന മറ്റു പരീക്ഷകളില്‍ വിജയിച്ച അഭിജിത്ത്, ആദിത്ത്, അഫലക് റോഷന്‍,ആദിശ് തുടങ്ങിയവരേയും അനുമോദിച്ചു

2nd paragraph