ചരിത്രത്തിൽ ഇടംനേടിയ എടപ്പാൾ സ്വദേശി ഭാനവിന് ഉപഹാരം നൽകി ടർബോലക്സ് പെയിന്റ്സ്

എടപ്പാൾ :ഇറ്റലിയിൽ നടക്കുന്ന അന്താരാഷ്ട്ര ഒളിമ്പ്യാർഡിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുക്കുന്ന ഭാനവിനു ടർബോലക്സ് പെയിന്റ്സിന്റെ ആസ്ഥാനത്തു ചെയർമാൻ രഘു കെ ഉപഹാരം നൽകി ആദരിച്ചു .

ഇന്ത്യൻ നാഷണൽ ഏർത്ത് സയൻസ് ഒളിമ്പ്യാർഡിലും തുടർന്നു നടന്ന ക്യാമ്പിലും ഒന്നാം റാങ്ക് നേടിയാണ് എടപ്പാൾ സ്വദേശിയായ ഭാനവ് അന്താരാഷ്ട്ര ഏർത്ത്സയൻസ് ഒളിമ്പ്യാർഡിൽ ഇന്ത്യൻ പതാകയേന്തുന്നത് പ്രതിഭാശാലികളായ വിദ്യാർത്ഥികളെ അനുമോദിക്കാൻ ടർബോലക്സ് പെയിന്റ്സ് എന്നും മുന്നിൽ ഉണ്ടാകുമെന്നും ചെയർമാൻ രഘു കെ . അറിയിച്ചു .പരിപാടിയിൽ സീനിയർ മാനേജർ – സൗമ്യ സുനിത്ത്
ഭാനവ് എന്നിവർ പങ്കെടുത്തു