എംഡിഎംഎയുമായി മലപ്പുറത്ത് യുവാവ് പിടിയിൽ. ഇയാൾ സഞ്ചരിച്ച സ്‌കൂട്ടറും പിടിച്ചെടുത്തു.
മലപ്പുറം: സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎയുമായി മലപ്പുറത്ത് യുവാവ് പിടിയിൽ. ഇയാൾ സഞ്ചരിച്ച സ്‌കൂട്ടറും പിടിച്ചെടുത്തു. എക്‌സൈസ് റേഞ്ചും എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോയും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. കുന്നപ്പള്ളി മലപ്പുറം പെരിന്തൽമണ്ണ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎയുമായി പെരിന്തൽമണ്ണ കുന്നപ്പള്ളി പാറപ്പുറവൻ വീട്ടിൽ അയ്യൂബിന്റെ അജ്മലിനെ പെരിന്തൽമണ്ണ റേഞ്ച് എക്‌സൈസ് ഇൻസ്പെക്ടർ എ ശ്രീധരൻ അറസ്റ്റ് ചെയ്തു.

ഇയാൾ സഞ്ചരിച്ച സ്‌കൂട്ടറും പിടിച്ചെടുത്തു. പെരിന്തൽമണ്ണ ഭാഗങ്ങളിൽ ഇത്തരം മയക്കുമരുന്നുകളുടെ വിൽപ്പന വ്യാപകമായതിനെ തുടർന്ന് എക്‌സൈസ് ഇന്റലിജൻസ് നടത്തിയ രഹസ്യ നിരീക്ഷണത്തിൽ ആണ് ഇയാളെ പിടികൂടാൻ കഴിഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ ആളുകളെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും എക്‌സൈസ് ഇൻസ്‌പെക്ടർ അറിയിച്ചു.
മലപ്പുറം ഐ ബി ഇൻസ്പെക്ടർ മുഹമ്മദ് ഷഫീഖ്, ഐബി പ്രിവന്റീവ് ഓഫീസർ ഡി. ഷിബു, സി. ശ്രീകുമാർ പെരിന്തൽമണ്ണ റേഞ്ച് അസി. എക്‌സൈസ് ഇൻസ്പെക്ടർ ഹരിദാസൻ , പ്രിവന്റീവ് ഓഫീസർമാരായ വി. കുഞ്ഞിമുഹമ്മദ്,ബാബുരാജൻ സിവിൽ എക്‌സൈസ് ഓഫീസർമാരായ കെഎസ് അ രുൺകുമാർ, മുഹമ്മദ് ഹബീബ്, രാജേഷ്. കെ,തേജസ് വി , അമിത് കെ,വനിത സിവിൽ എക്‌സൈസ് ഓഫീസർ സലീന എന്നിവർ പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.