തലയിൽ തേങ്ങ വീണ് യുവതിക്ക് ദാരുണാന്ത്യം
ഒറ്റപ്പാലം: പാത്രം കഴുകുന്നതിനിടെ തലയിൽ തേങ്ങ വീണ് യുവതിക്ക് ദാരുണാന്ത്യം. ഒറ്റപ്പാലം മീറ്റ്‌ന സ്വദേശി രശ്മി(31)യാണ് മരിച്ചത്.

ഇന്ന് ഉച്ചയ്ക്കാണ് സംഭവം. വീട്ടുമുറ്റത്ത് പാത്രം കഴുകുന്നതിനിടെയായിരുന്നു അപകടം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.