തിരുനാവായയിലേക്ക് കെ.എസ്.ആർ.ടി.സി സ്പെഷ്യൽ ബസുകൾ ഓടിക്കും

തിരൂർ: കർക്കടക വാവ് ദിവസം തിരുനാവായയിലേക്ക് കെ.എസ്.ആർ.ടി.സി സ്പെഷ്യൽ ബസുകൾ ഓടിക്കും. തിരൂർ-തിരുനാവായ, തിരുനാവായ-കുറ്റിപ്പുറം റൂട്ടിൽ 6 ബസുകളും പുത്തനത്താണി-തിരുനാവായ റൂട്ടിൽ 4 ബസുകളുമാണ് പ്രത്യേക സർവിസ് നടത്തുക. അന്നേ ദിവസം പുലർച്ചെ ഒരു മണി മുതൽ ബസുകൾ ഓടി തുടങ്ങും. തിരക്ക് കൂടുന്ന പക്ഷം കൂടുതൽ ബസ്സുകൾ അനുവദിച്ചേക്കും.

തിരൂർ-തിരുനാവായ ബന്ധിപ്പിച്ച് കോഴിക്കോട് – തൃശൂർ റൂട്ടിൽ ദീർഘദൂര കെ.എസ്.ആർ.ടി.സി ബസുകൾ അനുവദിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.