ക്ഷേത്ര വിരുദ്ധ പ്രസ്താവന പി. ജയരാജൻ പിൻവലിക്കണം; ഹിന്ദു ഐക്യവേദി
കർക്കടക വാവു ബലി പി. ജയരാജന്റെ ശ്രമം ബലി കർമ്മത്തിൽ സംഘർഷം സൃഷ്ടിക്കാൻ – ഹിന്ദു സമൂഹം ജാഗ്രത പാലിക്കണം – ഹിന്ദു ഐക്യവേദി
മലപ്പുറം: വാവുബലി കർമ്മത്തിൽ മത വിശ്വാസമില്ലെന്നും ക്ഷേത്രങ്ങൾ കീഴാള ജനതയുടെ അനുഷ്ഠാനങ്ങൾ അട്ടിമറിച്ചു എന്നുമുളള പ്രസ്താവന പി. ജയരാജൻ പിൻവലിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഷൈനു പറഞ്ഞു.
സഖാക്കൾ ക്ഷേത്രങ്ങൾ നടത്തുന്ന ബലിതർപ്പണ സ്ഥലത്ത് സേവനത്തിന്റെ മറവിൽ സജീവമാകണമെന്ന പ്രസ്താവന ഹിന്ദു മത സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്ന് കയറ്റവും ബലിതർപ്പണയിടങ്ങളിൽ മനപൂർവ്വം സംഘർഷം സൃഷ്ടിക്കുവാനുള്ള ആഹ്വാനമാണെന്നും , ഹിന്ദു സമൂഹം ജാഗ്രത പാലിക്കണമെന്നും കെ. ഷൈനു പ്രസ്താവനയിൽ പറഞ്ഞു.