ജില്ലാ സഹകരണ ബാങ്ക് പെന്‍ഷന്‍കാര്‍ ധര്‍ണ്ണ നടത്തി
മലപ്പുറം; പെന്‍ഷന്‍ പദ്ധതി കാലോചിതമായി പരിഷ്‌ക്കരിക്കണമെന്നും പെന്‍ഷന്‍ ബോര്‍ഡില്‍ പെന്‍ഷന്‍കാരുടെ പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്നും മറ്റും ആവശ്യപ്പെട്ട് ജില്ലാ സഹകരണ ബാങ്ക് പെന്‍ഷന്‍കാര്‍ ജില്ലാ സഹകരണ ബാങ്കിന് മുന്നില്‍ ധര്‍ണ്ണ നടത്തി.
കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷന്‍ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ധര്‍ണ്ണ പി ഉബൈദുള്ള എം എല്‍ എ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് സമദ് ചീമാടന്‍ അധ്യക്ഷത വഹിച്ചു.ഓള്‍ കേരള ബാങ്ക് റിട്ടയറീസ് ഫെഡറേഷന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി എ അഹമ്മദ്,കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി പി കെ മൂസ്സക്കുട്ടി,എം കെ അഹമ്മദ് എന്നിവര്‍ സംസാരിച്ചു.ജില്ലാ സെക്രട്ടറി സി അഹമ്മദ് സ്വാഗതവും ജില്ലാ കമ്മറ്റി അംഗം കെ കുഞ്ഞാലി നന്ദിയും പറഞ്ഞു.

ഡി എ പുനസ്ഥാപിക്കുക,പെന്‍ഷന്‍ വിതരണം കേരള ബാങ്ക് വഴിയാക്കുക തുടങ്ങിയ 21 ആവശ്യങ്ങളാണ് പെന്‍ഷന്‍കാര്‍ ഉന്നയിക്കുന്നത്.