വിമൺ ഇന്ത്യ മൂവ്മെന്റ് പുതിയ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു.
മലപ്പുറം : വിമൺ ഇന്ത്യ മൂവ്മെന്റ് (WIM ) പുതിയ ജില്ല ഭാരവാഹികളെ തിരഞ്ഞെടുത്തു. മലപ്പുറം ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ജില്ലാ ജനറൽ കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് മേരി എബ്രഹാം അട്ടപ്പാടി ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സൽമ സ്വാലിഹ് അധ്യക്ഷത വഹിച്ചു.

പുതിയ ഭാരവാഹികളായി സൽമ സ്വാലിഹ് (പ്രസിഡണ്ട്) ഫർഹാന സുഹൈൽ, ഷാഹിദ എടപ്പാൾ (വൈസ് പ്രസിഡണ്ട്മാർ) ജസീല മുംതാസ് (ജനറൽ സെക്രട്ടറി) ജിഷ പുഴക്കാട്ടിരി, ജാസ്മിൻ കോട്ടക്കൽ (സെക്രട്ടറിമാർ) മുംതാസ് ഏറനാട് (ട്രഷറർ) ഡോ ഫാത്തിമ എടപ്പാൾ, സാജിത ടീച്ചർ വളാഞ്ചേരി, സൈഫുന്നീസ എടരിക്കോട്, റീന കൃഷ്ണൻ, ആരിഫ ടീച്ചർ, ഷബ്‌ന കിടങ്ങഴി (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.

വിവിധ സെഷനുകളിലായി വിമൺ ഇന്ത്യ മൂവ്മെന്റ് സംസ്ഥാന ഭാരവാഹികളായ മഞ്ജുഷ മാവിലാടം, ലസിത ടീച്ചർ , എസ് ഡി പി ഐ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ സാദിഖ് നടുത്തൊടി എന്നിവർ സംസാരിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറി റഹ്‌യാനത്ത് കോട്ടക്കൽ റിപ്പോർട്ട് അവതരിപ്പിച്ചു.
