എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ

മലപ്പുറം: നിരോധിത മയക്കുമരുന്നായ എം.ഡി.എം.എ യുമായിട്ടാണ് യുവാവ് കാളികാവ് എക്സൈസിന്റെ പിടിയിലായത്. റേഞ്ച് ഇൻസ്പെക്ടർ ടി. ഷിജുമോനും പാർട്ടിയും നടത്തിയ പരിശോധനയിൽ ആണ് പ്രതി പിടിയിലായത്.മമ്പാട് പുളിക്കലൊടിയിലുള്ള പഞ്ചായത്ത്‌ വലിയകുളത്തിന് സമീപം വെച്ചാണ് നിരോധിത മയക്കുമരുന്നായ 3000 മില്ലിഗ്രാം എം.ഡി.എം.എ യുമായി പുളിക്കലൊടി പുക്കാട്ടിരി വീട്ടിൽ അഭിരാജ് (24/22) ആണ് അറസ്റ്റിലായത്.

പ്രതി ഉപയോഗിച്ചിരുന്ന ബജാജ് പൾസർ മോട്ടോർ ബൈക്കും എക്‌സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രിവെന്റീവ് ഓഫീസർ പി. അശോക്, സിവിൽ എക്‌സൈസ് ഓഫീസർമാരായ വി. ലിജിൻ, കെ. ആബിദ്, എം. സുനിൽകുമാർ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ എ. കെ നിമിഷ, ഡ്രൈവർ സവാദ് നാലകത്ത് എന്നിവർ അടങ്ങിയ ടീം ആണ് പ്രതിയെ പിടികൂടിയത് .

വണ്ടൂർ മേഖലയിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ ശക്തമായ നടപടി എക്‌സൈസ് വകുപ്പ് സ്വീകരിക്കുമെന്ന് എക്‌സൈസ് ഇൻസ്‌പെക്ടർ ടി. ഷിജുമോൻ അറിയിച്ചു.