മീനടത്തൂര്‍ എച്ച് പി ഗൊഡൗണിന് മുന്നില്‍ കയ്യേറ്റം ചെയ്തയാള്‍ക്കെതിരെ നടപടി സ്വീകരിക്കണം


മലപ്പുറം: പാചക വാതക വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച്ന ടന്ന ധര്‍ണ്ണക്കിടെ ഗ്യാസ് തൊഴിലാളി യൂണിയന്‍ (സി ഐ ടി യു)ജില്ലാ സെക്രട്ടറിയും കേരള പെട്രോളിയം ആന്റ് ഗ്യാസ് വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായ
കെ.ഗോവിന്ദന്‍കുട്ടിയെ മീനടത്തൂര്‍ എച്ച് പി ഗൊഡൗണിന് മുന്നില്‍ കയ്യേറ്റം ചെയ്തയാള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് ഗ്യാസ് ഏജന്‍സി തൊഴിലാളി യൂണിയന്‍(സി ഐ ടി യു) താനൂര്‍ മേഖലാ കമ്മറ്റി ആവശ്യപ്പെട്ടു, പി.ഹരിഹരന്‍ അദ്ധ്യക്ഷത വഹിച്ചു. ബാലകൃഷ്ണന്‍ ചുള്ളിയത്ത്, പ്രകാശന്‍, എന്നിവര്‍ പ്രസംഗിച്ചു
കഴിഞ്ഞ 26ന് രാവിലെ പാചക വാതക വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച്
ധര്‍ണ്ണ നടക്കുന്നയിടയിലാണ് സജിയെന്ന ഏജന്‍സി ഉടമയുടെ ഡ്രൈവർ ഗോവിന്ദന്‍ കുട്ടിയെ കയേറ്റം ചെയ്തത്. തൊഴിലാളികളുടെ സമയോജിതമായ ഇടപെടല്‍ മൂലം മറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടായില്ല.