കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ എല്‍ ഡി എഫ് ധര്‍ണ്ണ ആഗസ്റ്റ് 10 ന്

മലപ്പുറം : നിത്യോപയോഗ സാധനങ്ങള്‍ക്കു മേല്‍ ജി എസ് ടി ചുമത്തി വിലക്കയറ്റം സൃഷ്ടിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കങ്ങള്‍ക്കെതിരെയും കിഫ്ബിയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെയും കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന അവഗണനക്കെതിരെയും ഇടതുപക്ഷ ജനാധിപത്യ മുന്നണി ആഗസ്റ്റ് 10 ന് തിരൂരില്‍  ബഹുജന മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കാന്‍ എല്‍ ഡി എഫ് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. യോഗത്തില്‍ സിപിഐ(എം) ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു സിപിഐ ജില്ലാ സെക്രട്ടറി പി. കെ. കൃഷ്ണദാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി സുബ്രഹ്മണ്യന്‍ (സിപിഐ), വി പി അനില്‍ (സിപിഐ(എം) , പി എം ജോണി ( കേരള കോണ്‍. എം), കെ. പി. രാമനാഥന്‍ ( എന്‍ സി പി), അഡ്വ. പി.എം. സഫറുള്ള , പി. മുഹമ്മദലി (ജനതാദള്‍ എസ്), ജോസ് വര്‍ഗ്ഗീസ്, പുലിയോടന്‍ മുഹമ്മദ് ( കോണ്‍. എസ് ), കെ. എം ജോസ്, സി എം കെ മുഹമ്മദ് ( കേരള കോണ്‍ ബി), കെ വി ബാലസുബ്രഹ്മണ്യന്‍, സി പി രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം വിപുലമായി മലപ്പുറത്തു വെച്ച് നടത്താനും യോഗം തീരുമാനിച്ചു.  കോണ്‍ഗ്രസ് എസ് ജില്ലാ പ്രസിഡന്റായിരുന്ന കവറൊടി മുഹമ്മദ് മാസ്റ്ററുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.

പി കെ കൃഷ്ണദാസ് എല്‍ ഡി എഫ് ജില്ലാ കണ്‍വീനര്‍

സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറി പി. കെ. കൃഷ്ണദാസിനെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ജില്ലാ കണ്‍വീനറായി തെരഞ്ഞെടുത്തു. കണ്‍വീനര്‍ ആയി പ്രവര്‍ത്തിച്ചിരുന്ന സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി പി സുനീര്‍ സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് ചെയര്‍മാനായി നിയമിതനായതിനെ തുടര്‍ന്ന് കണ്‍വീനര്‍ ചുമതല ഒഴിഞ്ഞതിനെ തുടര്‍ന്നാണ് പി കെ കൃഷ്്ണദാസിനെ തെരഞ്ഞെടുത്തത്.

.പി കെ കൃഷ്ണദാസ്