Fincat

യൂട്യൂബ് നോക്കി 12കാരൻ വൈനുണ്ടാക്കി; ക്ളാസിൽ രുചിച്ച സഹപാഠി ആശുപത്രിയിൽ

തിരുവനന്തപുരം: പന്ത്രണ്ടുകാരൻ യൂട്യൂബ് നോക്കിയുണ്ടാക്കിയ മുന്തിരിവൈൻ കുടിച്ച സഹപാഠി ആശുപത്രിയിൽ. ചിറയിൻകീഴ് മുരുക്കുംപുഴ വെയിലൂർ ഗവൺമെന്റ് ഹൈസ്കൂളിൽ ഇന്നലെയാണ് സംഭവം നടന്നത്. വൈൻ ക്ളാസിൽ വച്ച് കുടിച്ച വിദ്യാർത്ഥി ഛർദ്ദിച്ച് അവശനായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഈ വിദ്യാർത്ഥിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

1 st paragraph

രക്ഷിതാക്കൾ വാങ്ങിയ മുന്തിരി ഉപയോഗിച്ച് യൂട്യൂബ് വീ‌ഡിയോയുടെ സഹായത്തോടെ കുട്ടി വൈൻ നിർമിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ പൊലീസ് സ്കൂളിലെത്തി അധികൃതരോട് വിവരങ്ങൾ അന്വേഷിച്ചു. വൈൻ സ്കൂളിലെത്തിച്ച വിദ്യാർത്ഥിയുടെ മാതാവിനെ കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തു. സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ കുട്ടിയുടെ മാതാപിതാക്കളെ വിവരങ്ങൾ അറിയിച്ചതായി സ്കൂൾ അധികൃതർ പറയുന്നു.

അതേസമയം, സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി. ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥിയുടെ രക്ഷിതാക്കൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകിയതിനെത്തുടർന്നാണ് നിർദേശം.

2nd paragraph