Fincat

ഗള്‍ഫില്‍ നിന്ന് അവധിക്കെത്തി, തോണി മറിഞ്ഞ് യുവാവിനു ദാരുണാന്ത്യം, 5 പേര്‍ രക്ഷപ്പെട്ടു

മലപ്പുറം: പൊന്നാനി പുഴയില്‍ തോണി മറിഞ്ഞ് യുവാവ് മരിച്ചു. 5 പേര്‍ രക്ഷപെട്ടു. ചേന്നര പെരുന്തിരുത്തി തെക്കെ കടവിന് സമീപത്താണ് പുഴയില്‍ തോണി മറിഞ്ഞത്. പുറത്തൂര്‍ മുട്ടന്നൂര്‍ സ്വദേശി സി പി മുസ്തഫയുടെ മകന്‍ ഷക്കീല്‍ (27 ) ആണ് മരണപ്പെട്ടത്. ഉച്ചയ്ക്കു ഒരു മണിയോടെയാണ് സംഭവം.

1 st paragraph

ഷക്കീലും സുഹൃത്തുക്കളുമടക്കം ആറു പേര്‍ തോണിയില്‍ സഞ്ചരിക്കുന്നതിനിടെ തോണി മറിയുകയായിരുന്നു. മറ്റുള്ളവര്‍ നീന്തി രക്ഷപ്പെട്ടെങ്കിലും ഷക്കീല്‍ മുങ്ങുകയായിരുന്നു. വിവരമറിഞ്ഞ് നാട്ടുകാരും തിരൂരില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്‌സും തെരച്ചില്‍ ആരംഭിച്ചു. വൈകിട്ട് 4.30 ഓടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. രണ്ട് മാസം മുമ്പാണ് ഗള്‍ഫില്‍ നിന്നും അവധിക്ക് നാട്ടില്‍ എത്തിയത്. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. ഉമ്മ : സാബിറ, ഭാര്യ: ഷഹനാസ്. സഹേദരങ്ങള്‍:
ഷമീല്‍, സുഹൈല്‍.

2nd paragraph