Fincat

മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ എവിടെവച്ചും ഏതുനിമിഷവും പിടികൂടാൻ എക്സൈസ് വിഭാഗം


തിരുവനന്തപുരം: മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ എവിടെവച്ചും ഏതുനിമിഷവും പിടികൂടാൻ എക്സൈസ് വിഭാഗം സജ്ജമായി. കഞ്ചാവ് ഉൾപ്പെടെ,മയക്കുമരുന്നിന്റെ ഒരു തരിയെങ്കിലും നുണഞ്ഞിട്ടുണ്ടെങ്കിൽ കണ്ടെത്താനാവുന്ന അബോൺ കിറ്റുമായാണ് എക്സൈസ് രംഗത്തെത്തുന്നത്. സ്കൂൾ വിദ്യാർത്ഥിനികളിൽപ്പോലും മയക്കുമരുന്നുകളുടെ ഉപയോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കർശനനിലപാടുമായി സർക്കാർ നീങ്ങുന്നത്.

1 st paragraph

കഴിഞ്ഞ ദിവസം പന്തളത്ത് 154 ഗ്രാം എം.ഡി.എം.എയുമായി യുവതി അടക്കം അഞ്ചുപേരും തിരുവനന്തപുരം ആക്കുളത്ത് ഇന്നലെ 75 ഗ്രാമുമായി യുവതി ഉൾപ്പെടെ നാലുപേരും പിടിയിലായ സാഹചര്യത്തിൽ കൂടിയാണ് നടപടി കടുപ്പിക്കുന്നത്.

2nd paragraph

മദ്യപിച്ചവരെ ‘ബ്രെത്ത് അനലൈസറിൽ’ ഊതിച്ചോ മണത്തോ പിടികൂടാം, എന്നാൽ, മയക്കുമരുന്നടിച്ചവരെ ഇതുകൊണ്ടൊന്നും കണ്ടെത്താനാവില്ല. ഇങ്ങനെ കൂളായി രക്ഷപ്പെടുന്നവരെ കുടുക്കാൻ ‘ഉമിനീർ ടെസ്റ്റ്’ നടത്തുന്ന സംവിധാനമാണ് സജ്ജമാക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ ഉമിനീർ പരിശോധന കൊച്ചിയിൽ ഉൾപ്പെടെ ഇതിനകം നടത്തിയിട്ടുണ്ട്

സംസ്ഥാനത്ത് വ്യാപക പരിശോധന നടത്തിയിട്ടില്ല. പതിനായിരം കിറ്റുകളാണ് എക്സൈസ് റെയ്ഞ്ച് ഓഫീസുകളിൽ എത്തിച്ചത്. ഇതുപയോഗിച്ച് ഓണക്കാലത്ത് വ്യാപക പരിശോധനയാണ് ലക്ഷ്യമിടുന്നത്.

ഉമിനീരിന്റെ നനവ് പറ്റുന്ന സ്പോഞ്ചിൽ നിറവ്യത്യാസം ഉണ്ടാകുന്നതോടെയാണ് തിരിച്ചറിയുന്നത്. ആളെ ചോദ്യംചെയ്ത് മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്തും. കൗൺസലിംഗിനും ഡി അഡിക്ഷൻ ചികിത്സയ്ക്കും തയ്യാറായാൽ നിയമ നടപടി ഒഴിവാക്കി നേർവഴിയിലാകാൻ അവസരം നൽകും. അല്ലെങ്കിൽ മയക്കുമരുന്ന് ഉപയോഗിച്ചതിന് കേസെടുക്കും.

ലോറി ഡ്രൈവർമാർക്കിടയിലെ ലഹരി ഉപയോഗം കണ്ടെത്താൻ ചെക്ക് പോസ്റ്റുകളിൽ ഗുജറാത്ത് പൊലീസാണ് ഇന്ത്യയിൽ ആദ്യമായി അബോൺകിറ്റ് ഉപയോഗിച്ചത്.