Fincat

കരിപ്പൂരിൽ 13 പേരിൽ നിന്ന് പിടിച്ചെടുത്തത് 10 കിലോയോളം സ്വർണം; കസ്റ്റംസിന്റെ മിഷൻ ടൊർണാഡോ; 12 പേരും സ്വർണം കടത്തിയത് മലദ്വാരത്തിൽ ഒളിപ്പിച്ച്; പിടിച്ചെടുത്ത സ്വർണത്തിൻ്റെ മൂല്യം നാല് കോടി രൂപയിൽ അധികം വരും

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസിന്റെ വൻ സ്വർണ്ണ വേട്ട. ഞായറാഴ്ച രാത്രി മുതൽ തിങ്കളാഴ്ച ഉച്ച വരെ നീണ്ട മിഷൻ ടൊർണാഡോയിലൂടെ കസ്റ്റംസ് പിടികൂടിയത് 9.539 കിലോ മിശ്രിത രൂപത്തിൽ ഉള്ള സ്വർണം. 4 കോടിയിലധികം രൂപയോളം മൂല്യം പിടിച്ചെടുത്ത സ്വർണത്തിന് കണക്കാക്കുന്നു. 13 പേരിൽ നിന്നാണ് ഇത്രയും സ്വർണം കസ്റ്റംസ് പിടിച്ചെടുത്തത്.

1 st paragraph

കസ്റ്റംസ് പ്രിവൻസിവ് കമീഷണറേറ്റ്

2nd paragraph

കൊച്ചി, എയർപോർട്ട് ഇന്റലിജൻസ് കരിപ്പൂർ, കസ്റ്റംസ് പ്രിവന്റീവ് ഡിവിഷൻ കാലിക്കറ്റ് എന്നിവർ സംയുക്തമായിട്ടായിരുന്നു ഓപ്പറേഷൻ ടൊർണാഡോ. ഞായർ രാത്രി 10 മണി മുതൽ തിങ്കളാഴ്ച ഉച്ച വരെ കരിപ്പൂരിൽ ഇറങ്ങിയ 20 ഓളം വിമാനങ്ങളിലെ യാത്രക്കാരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. സംശയം തോന്നിയ 30 പേരെഎക്സറേ പരിശോധനകൾക്ക് വിധേയരാക്കി. ഇങ്ങനെ പരിശോധിച്ച 13 പേരിൽ നിന്ന് ആണ് സ്വർണം കണ്ടെത്തിയത്.

എല്ലാവരും ക്യാപ്സ്യൂളുകളിൽ മിശ്രിത രൂപത്തിൽ ഉള്ള സ്വർണം ശരീരത്തിനുളളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. പിടിച്ചെടുത്തതിൽ 105 ഗ്രാം തൂക്കം വരുന്ന 18 കാരറ്റ് സ്വർണത്തിന്റെ ചെയിനും ഉൾപ്പെടുന്നുണ്ട്. ഇയാൾ ഒരു ക്യാപ്സ്യൂളും മലദ്വാരത്തിൽ ഒളിപ്പിച്ചിരുന്നു. മറ്റൊരാളിൽ നിന്നും 214.9 ഗ്രാം തൂക്കം വരുന്ന സ്വർണ നാണയങ്ങളും ആഭരണങ്ങളും പിടിച്ചെടുത്തു. പതിമൂന്ന് പേരിൽ മൂന്ന് പേരെ കരിപ്പൂർ എയർപോർട്ട് ഇന്റലിജൻസ് നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.

4 ക്യാപ്സ്യൂൾ വീതം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് ആറ് പേരാണ്. ഒരു കിലോയ്ക്ക് മുകളിൽ സ്വർണ മിശ്രിതം ഈ നാല് ക്യാപ്സ്യൂകളിൽ ഉണ്ടായിരുന്നു.

9.539 കിലോ മിശ്രിത രൂപത്തിൽ ഉള്ള സ്വർണത്തിന് പുറമെ 214.924 കാരറ്റ് സ്വർണവും 260 ഗ്രാം 18 കാരറ്റ് സ്വർണവും പിടിച്ചെടുത്തിട്ടുണ്ട്. ഇത് സ്വർണ നാണയങ്ങളായും ആഭരണങ്ങളായുമാണ് കടത്താൻ ശ്രമിച്ചത്. കൊച്ചി അഡീഷനൽ കമീഷണർ വസന്ത് കേശന്റെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷൻ ടൊർണാഡോ.

കരിപ്പൂരിൽ കഴിഞ്ഞ വർഷവും കസ്റ്റംസ് ഇത് പോലെ വ്യാപക പരിശോധന നടത്തിയിരുന്നു. അന്ന് 21 കിലോ സ്വർണം ആയിരുന്നു പിടിച്ചെടുത്തത്

കഴിഞ്ഞ ദിവസം ഒരു കോടിയോളം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച വിമാന കമ്പനി ജീവനക്കാരൻ കരിപ്പൂരിൽ പിടിയിലായിരുന്നു. വിമാന കമ്പനി ഗ്രൗണ്ട് സ്റ്റാഫ് മുഹമ്മദ് ഷമീമാണ് സ്വർണ്ണം ഒളിപ്പിച്ചു കടത്തുമ്പോൾ വിമാനത്താവളത്തിൽ പരിശോധന നടത്തുന്ന സിഐഎസ്എഫിന്റെ പിടിയിലായത്. 2.64 കിലോ സ്വർണ മിശ്രിതമാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്.

കഴിഞ്ഞ രണ്ട് മാസത്തിനിടെ രണ്ടാമത്തെ വിമാനക്കമ്പനി ജീവനക്കാരനാണ് സ്വർണ്ണക്കടത്തിന് പിടിയിലായത്. വിമാനത്തിൽ സ്വർണ്ണവുമായി എത്തിയ യാത്രക്കാരൻ പരിശോധന ഒഴിവാക്കുന്നതിന് വേണ്ടി സ്വർണ്ണം, വിമാനക്കമ്പനി ജീവനക്കാരനായ മുഹമ്മദ് ഷമീമിന് കൈമാറുകയായിരുന്നു. ഇയാൾ മറ്റൊരു ഗേറ്റ് വഴി സ്വർണ്ണം പുറത്തെത്തിച്ച് പുറത്ത് കാത്തുനിൽക്കുന്നവർക്ക് കൈമാറാനായിരുന്നു പ്ലാൻ. സംശയം തോന്നിയ സിഐഎസ്എഫ് ജീവനക്കാരനെ പരിശോധിച്ചപ്പോഴാണ് സ്വർണ്ണക്കടത്ത് പിടികൂടിയത്.

കരിപ്പൂരിൽ കസ്റ്റംസിന് പുറമെ പോലീസും സ്വർണം പിടികൂടുന്നുണ്ട്. വിമാനത്താവളത്തിന് പുറത്തുള്ള പോലീസിന്റെ എയ്ഡ് പോസ്റ്റ് ഇപ്പൊൾ സ്വർണ വേട്ടയുടെ മുഖ്യ കേന്ദ്രം കൂടിയാണ്.