പ്ലസ് വണ്‍ ക്ലാസുകള്‍ ആഗസ്റ്റ് ഓഗസ്റ്റ് 25 മുതൽ
തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്ലസ് വണ്‍ ക്ലാസുകള്‍ ആഗസ്റ്റ് ഓഗസ്റ്റ് 25 ന് ആരംഭിക്കും. ഓഗസ്റ്റ് അഞ്ചിനാണ് പ്ലസ് വൺ പ്രവേശനത്തിനായുള്ള ആദ്യ അലോട്ട്മെന്‍റ്. ആഗസ്റ്റ് 15 നാണ് രണ്ടാം അലോട്മെന്‍റ്. ആഗസ്റ്റ് 22 ന് അലോട്ട്മെന്റുകൾ പൂർത്തിയാവുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. നേരെത്തെ ഓഗസ്റ്റ് 22 ന് ക്ലാസ് തുടങ്ങാനാണ് തീരുമാനിച്ചിരുന്നത്.

ഖാദർ കമ്മീഷന്‍റെ ആദ്യ ഘട്ട ശുപാർശകൾ ഈ വർഷം നടപ്പിലാക്കുമെന്നും ദിവസ വേതന അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ അധ്യാപകരെ നിയമിക്കുമെന്നും മന്ത്രി അറിയിച്ചു.