തിരൂർ പൂക്കയിൽ വാഹനാപകടം യുവതി മരണപ്പെട്ടു
തിരൂർ: പൂക്കയിൽ വാഹനാപകടത്തിൽ യുവതി മരണപ്പെട്ടു . ബുധനാഴ്ച പുലർച്ചെയാണ് അപകടം നടന്നത്. ഉണ്യൽ സ്വദേശിനി ഉമ്മറിൻ്റെ മകൾ ജമീലയാണ് മരണപ്പെട്ടത്.

തിരൂർ ജില്ലാ ആശുപത്രിയിൽ ഡയാലിസിസിന് സഹോദരനോടോപ്പം ഓട്ടോയിൽ പോകുന്നതിനിടെ മിനിലോറി ഇടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ഓട്ടോയിൽ നിന്ന് തെറിച്ച് വീണ ജമീലയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.