സ്‌നേഹതീരം ചാരിറ്റബിള്‍ സൊസൈറ്റി മൂന്നാം വാര്‍ഷികം ഞായറാഴ്ച


മലപ്പുറം: മഞ്ചേരി സ്‌നേഹതീരം ചാരിറ്റബിള്‍ സൊസൈറ്റി മൂന്നാം വാര്‍ഷികം ആഗസ്ത് 7 ന് ഞായറാഴ്ച രാമനാട്ടുകര പേങ്ങാട് ബി ടി എം എ എം യു പി സ്‌കൂളില്‍ റിട്ട. ജസ്റ്റിസ് കമാല്‍ പാഷ ഉദ്ഘാടനം ചെയ്യും.ചിറമ്മല്‍ അച്ഛന്‍,ഡോ ഷാഹുല്‍ ഹമീദ്,നാസര്‍മാനു,ആയത്തുല്‍ അന്‍സാര്‍,ചെറുകാവ് പഞ്ചായത്ത് പ്രസിഡന്റ് അബദുള്ളക്കോയ തുടങ്ങിയവര്‍ സംസാരിക്കും.


ഭിന്ന ശേഷി കുടുംബങ്ങളുടെ സംഗമം, മികച്ച ചാരിറ്റി പ്രവര്‍ത്തനം നടത്തിയ സാമൂഹ്യ പ്രവര്‍ത്തകര്‍ക്കുള്ള അവാര്‍ഡ് വിതരണം എന്നിവ ആഘോഷ പരിപാടികളുടെ ഭാഗമായി നടക്കുമെന്ന് സൊസൈറ്റി പ്രസിഡന്റ് പി മുജീബ് പേങ്ങാട് രാമനാട്ടുകര,വൈസ് ചെയര്‍മാന്‍മാരായ ടി ടി കബീര്‍,മജീദ് കാനചേരി,ജോയിന്റ് സെക്രട്ടറിമാരായ സക്കീര്‍ ഹുസൈന്‍,റാബിയ ടീച്ചര്‍ എന്നിവര്‍ മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.നടക്കും.