ദേശീയപാതയിലെ കുഴിയിൽ വീണ് സ്‌കൂട്ടർ യാത്രക്കാരൻ കൊല്ലപെട്ടു

ദേശീയപാതയിലെ കുഴിയിൽ വീണ് സ്‌കൂട്ടർ യാത്രക്കാരൻ കൊല്ല

കൊച്ചി: ദേശീയപാതയിലെ കുഴിയിൽ വീണ് സ്‌കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. പറവൂർ മാഞ്ഞാലി മനയ്‌ക്കപ്പടി താമരമുക്ക് അഞ്ചാംപരുത്തിക്കൽ വീട്ടിൽ എ.എ. ഹാഷിമാണ് മരിച്ചത്. നെടുമ്പാശ്ശേരി എം.എ.എച്ച്.എസ് സ്‌കൂളിന് സമീപത്താണ് സംഭവം. അങ്കമാലി ടെൽക്ക് കവലയിലെ ‘ഹോട്ടൽ ബദ്രിയ്യ’ ഉടമയാണ്.

ഇന്നലെ രാത്രിയോടെയാണ് സംഭവം. ഹോട്ടൽ പൂട്ടി വീട്ടിലേക്ക് മടങ്ങുന്നതിനിടെ 10.20 ഓടെയായിരുന്നു അപകടം. സ്‌കൂളിന് സമീപത്തെ വളവിലുള്ള കുഴിയിൽ വീണ സ്‌കൂട്ടറിൽ നിന്ന് ഹാഷിം റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. കനത്ത മഴയായത് കൊണ്ട് തന്നെ വെള്ളം കെട്ടിക്കിടന്നതിനാൽ കുഴി കാണാനായില്ല. പുറകെ വന്ന വാഹനം ഹാഷിമിന്റെ ദേഹത്ത് കൂടി കയറിയിറങ്ങി. സംഭവസ്ഥലത്ത് വെച്ച് തന്നെ ഇയാൾ മരിച്ചു.

ഹാഷിമിനെ ഇടിച്ച വാഹനം നിർത്താതെ പോയി. വാഹനത്തിന് വേണ്ടിയുള്ള അന്വേഷണം പോലീസ് ആരംഭിച്ചു. ദേശീയ പാതയിൽ ടാറിംഗ് പൂർത്തിയാക്കിയ ശേഷം രൂപംകൊണ്ട ആഴമുള്ള കുഴിയാണിത്. ഇത് മൂടണമെന്ന് ആവശ്യപ്പെടാറുണ്ടെങ്കിലും ഭരണാധികാരികൾ അത് ചെവികൊള്ളാറില്ല. അപകടത്തിന് പിന്നാലെ പ്രതിഷേധവുമായി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.