Fincat

കാലിക്കറ്റ് സർവകലാശാല പരീക്ഷ വീണ്ടും റദ്ദാക്കി

തേഞ്ഞിപ്പലം: സിലബസിന് പുറത്തുനിന്ന് ചോദ്യങ്ങൾ നൽകിയതിനെത്തുടർന്ന് കാലിക്കറ്റ് സർവകലാശാല വീണ്ടും പരീക്ഷ റദ്ദാക്കി. മെയ്‌ 18-ന് നടത്തിയ പഠനവിഭാഗങ്ങളിലെ ഒന്നാം സെമസ്റ്റർ എം.എ. സോഷ്യോളജി പരീക്ഷയാണ് റദ്ദാക്കിയത്. നവംബർ 2021 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളിൽ റിസർച്ച് മെതഡോളജി ഓഫ് സോഷ്യോളജി പേപ്പർ പരീക്ഷയാണ് റദ്ദാക്കിയത്.

1 st paragraph

റദ്ദാക്കിയ പരീക്ഷ ഓണത്തിനു മുൻപ് വീണ്ടും നടത്തുമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു. പരീക്ഷ ആരംഭിച്ചതോടെ ചോദ്യങ്ങളിലെ പ്രശ്നം ഉന്നയിച്ച് വിദ്യാർത്ഥികൾ പരാതിപ്പെട്ടതോടെയാണ് വിവരം അധികൃതർ അറിഞ്ഞത്. പഠനബോർഡ് ചെയർമാന്റെ പരിശോധനയിലും അപാകം കണ്ടെത്തി. 20 ശതമാനത്തോളം ചോദ്യങ്ങൾ സിലബസിനു പുറത്തുനിന്നായിരുന്നു.

2nd paragraph

നേരത്തെ നടന്ന പരീക്ഷയിൽ പരാജയം നേരിട്ടവരും നില മെച്ചപ്പെടുത്താനും പരീക്ഷ എഴുതിയവർക്ക് ഇരട്ടിദുരിതമാണ് റദ്ദാക്കൽ നടപടി. ഇവരുടെ രണ്ടാം സെമസ്റ്റർ പരീക്ഷകൾ അടുത്ത മാസം നടക്കേണ്ടതാണ്. കഴിഞ്ഞ 30-ന് ചോദ്യമാതൃക മാറിനൽകിയതിനെത്തുടർന്ന് സർവകലാശാല പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം.എസ്സി. അപ്ലൈഡ് സുവോളജി പരീക്ഷകളും റദ്ദാക്കിയിരുന്നു.