നിലമ്പൂരിൽ കാണാതായ യുവാവിനെ തലശ്ശേരിയിൽ നിന്നും കണ്ടെത്തി; തട്ടിക്കൊണ്ട് പോയതെന്ന് സൂചന
മലപ്പുറം: നിലമ്പൂരിൽ കാണാതായ യുവാവിനെ കണ്ടെത്തി.
വെണ്ണൂർ സ്വദേശി അഫ്‌സൽ ഹസ്സനെയാണ് കണ്ടെത്തിയത്. കഴിഞ്ഞ ആഴ്ചയാണ് അഫ്‌സലിനെ കാണാതായത്.

ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ തലശ്ശേരിയിൽ നിന്നാണ് ഇയാളെ പോലീസ് കണ്ടെത്തിയത്. തലശ്ശേരിയിലെ ലോഡ്ജിലായിരുന്നു ഇയാൾ ഉണ്ടായിരുന്നത്. 13 പേർക്കൊപ്പമാണ് അഫ്‌സൽ ഉണ്ടായികുന്നത്. ഇയാളെ തട്ടിക്കൊണ്ട് പോയതാണെന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. അഫ്‌സലിനെയും പിടിയിലായ 13 പേരെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്.