വിജയശില്‍പ്പികള്‍ക്ക് ആദരം
മലപ്പുറം: സംസ്ഥാനതലത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്ക് ഇരുത്തി ഉന്നത വിദ്യാഭ്യാസം കൈവരിക്കുകയും പ്ലസ്ടുവില്‍ മികച്ച നിലവാരം പുലര്‍ത്തുകയും ചെയ്ത എടരിക്കോട് പി കെ എം എം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധ്യാപക അനധ്യാപക കൂട്ടായ്മയെ സ്‌കൂള്‍ മാനേജ്‌മെന്റ് ആദരിച്ചു.
പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു


വിജയശില്പികളെ ആദരിക്കുന്നത് ഏറെ പുതുമയുള്ളതാണെന്നും ഇതൊരു അനിവാര്യതയാണെന്നും പരിപാടി ഉദ്ഘാടനം ചെയ്യവേ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാനേജര്‍ബഷീര്‍ എടരിക്കോട് അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് , മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ രണ്ടത്താണി, മധുസൂധനന്‍ കാടാമ്പുഴ, ഹയര്‍സെക്കണ്ടി കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ:പി എം അനില്‍,തിരൂരങ്ങാടി ഡി ഇ ഒ പി പി റുഖിയ , പി ടി എ പ്രസിഡണ്ട് വി പി സുബൈര്‍ തങ്ങള്‍, കെ മുഹമ്മദ് ഷാഫി, പി ബഷീര്‍, കെ പി നാസര്‍, പി എം ആശിഷ്, പ്രമോദ് വാഴങ്കര , ടി അബ്ദുല്‍ മജീദ്, സര്‍ഫ്രാസ് അഹമ്മദ് , ജ്യോതി തുടങ്ങിയവര്‍ പ്രസംഗിച്ചു. അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും ചടങ്ങില്‍ വച്ച് ഉപഹാരങ്ങള്‍ നല്‍കി.

