അനുസ്മരണ സദസ് സാംസകാരിക സംഗമ വേദിയായി.
താനുർ : പ്രധാനാധ്യാപികയായി സർവീസിൽ നിന്നും വിരമിച്ച് ഈയിടെ മരണമടഞ്ഞ കെ.എൻ. രാജലക്ഷ്മി ടീച്ചറുടെ അനുസ്മരണ ചടങ്ങ് സാംസ്കാരിക സംഗമ വേദിയായി.

ചിത്ര രശ്മി ബുക്സിന്റെ സ്ഥാപകയായ കെ.എൻ. രാജലക്ഷ്മിയുടെ താനുർ മുലക്കൽ സമദാനി റോഡിലെ വസതിയിൽ നടന്ന ചടങ്ങിൽ കലാ,നാഹിത്യ, സംഗീത, സാസ്കാരിക രംഗത്തുള്ള നിരവധി പേർ പങ്കെടുത്തു.

ഗായകനും സംഗീത സംവിധായകനുമായ കെ.വി.ശിവദാസ് വാര്യർ പാട്ട് പാടി ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുജീബ് താനാളൂർ അധ്യക്ഷത വഹിച്ചു. എഴുത്തുകാരായ
സന്തോഷ് ചിറ്റിലേടത്ത്, ബഷീർ പെരുവളത്ത് പറമ്പ്, ഭാസ്കരൻ കരിങ്കപ്പാറ
മധു ആദൃശ്ശേരി ലിജു ജേക്കബ്ബ് , ഗീതു താനുർ , ഹരിഷ് ഒഴൂർ സംവിധായകനായ
ബിജു കൃഷ്ണ, നാടക കലാകാരമാരായ
ആർ.കെ. താനൂർ , പ്രസുദ ആലത്തിയൂർ,
മാധ്യമ പ്രവർത്തകനായ
സമദ് കല്ലടിക്കോട്, സിനിമാ പ്രൊഡക്ഷൻ കൺട്രോളർ രതീഷ് പട്ടാമ്പി എന്നിവർ സംസാരിച്ചു.
