ആര്യാടന്‍ മുഹമ്മദിനെ കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാർ സന്ദർശിച്ചു.

മലപ്പുറം: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദിനെ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാർ ഉസ്താദ് സന്ദർശിച്ചു.


ചികിത്സാനന്തരം വിശ്രമത്തില്‍ കഴിയുന്ന അദ്ധേഹത്തിന്റെ സുഖ വിവരം അന്വേഷിച്ചു.കാല്‍ മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയില്‍ കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, ജില്ല കൗണ്‍സിലര്‍ സ്വാദിഖ് കരിമ്പുഴ, കെ.പി.സി.സി സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് എന്നിവർ സന്നിഹിതരായിരുന്നു.