Fincat

യൂത്ത് കോണ്‍ഗ്രസുകാരെ സിപിഎം പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ വീട്ടില്‍ കയറി ആക്രമിച്ചു

കോട്ടയം: തൃക്കൊടിത്താനത്ത് യൂത്ത് കോണ്‍ഗ്രസുകാരെ വീട്ടില്‍ കയറി ആക്രമിച്ചു. സിപിഎം പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി മനു കുമാര്‍, ബ്ലോക്ക് സെക്രട്ടറി ആന്റോ ആന്റണി എന്നിവര്‍ക്ക് പരിക്കേറ്റു.

സിപിഎമ്മിന്റെ ശക്തികേന്ദ്രമായ പ്രദേശത്ത് യൂത്ത് കോണ്‍ഗ്രസ് യൂണിറ്റ് രുപീകരിച്ച് കോണ്‍ഗ്രസിനു വേണ്ടി പ്രവര്‍ത്തനം നടത്തിയതിനാണ് ആക്രമണമെന്ന് മര്‍ദ്ദനമേറ്റവര്‍ പറയുന്നു. മതില്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട തര്‍ക്കവും ആക്രമണത്തിന് പിന്നിലുണ്ടെന്ന് ഇവര്‍ പറയുന്നു.

2nd paragraph