വഴിക്കടവ് ആനമറി എക്സൈസ് ചെക്ക്പോസ്റ്റിൽ132 കിലോ കഞ്ചാവ് പിടികൂടി
കാറിലുണ്ടായിരുന്ന
5 പേർ പിടിയിൽ
നിലമ്പൂർ: കാറിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 132.300 കിലോ കഞ്ചാവ് വഴിക്കടവ് എക്സൈസ് ചെക്പോസ്റ്റിൽ പിടികൂടി. കഞ്ചാവ് കടത്തിയ 5 അംഗ സംഘത്തെ അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി സ്വദേശി അബ്ദുൽ സമദ്, അരീക്കോട് സ്വദേശി ഷെഫീഖ്, പേരാമ്പ്ര സ്വദേശി അമൽ, കോട്ടയ്ക്കൽ സ്വദേശികളായി ഷഹദ്, നവാസ് എന്നിവരാണ് അറസ്റ്റിലായത്.

സ്റ്റേറ്റ് എക്സൈസ് എൻ ഫോഴ്സ്മെൻ്റ് അസി. എക്സൈസ് കമ്മീഷണർ ട്. അനി കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് വ‍്യാഴാഴ്ച രാത്രി പത്തോടെ യാന്ന് നാടുകാണി ചുരം ഇറങ്ങി കേരളത്തിലേക്കെത്തുമ്പോൾ സംഘം ചെക്ക്പോസ്റ്റിൽ പിടിയിലായത്. 2 കാറുകളിൽ ഒരു കാറിൻ്റെ ഡിങ്കിക്കുള്ളിൽ 6 കെട്ടുകളാക്കിയാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ഒരു കാർ പൈലറ്റായിട്ടാണ് എത്തിയത്. ആന്ന്ധ്രയിൽ നിന്നും മൈസൂരുവിലേക്കും അവിടെ നിന്ന് നിന്നു മഞ്ചേരിയിലേക്കാണ് കഞ്ചാവ് കടത്തിയതെന്നാണ് പ്രതികൾ നൽകിയ മൊഴി.

സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ് മെന്‍റിലെ സർക്കിൾ ഇൻസ്പെക്ടർ ജി.കൃഷ്ണകുമാർ, ഇൻസ്പെക്ടർ മധുസൂദനൻ നായർ, സിവിൽ എക്സൈസ് ഇൻസ്പെക്ടർമാരായ സുബിൻ, എം.വിശാഖ്, കെ.ആർ.അജിത്ത്, ബസന്തകുമാർ, ജി.എം.അരുൺകുമാർ, കെ.മുഹമ്മദലി, സജി പോൾ, കെ.രാജീവ്, ചെക്ക്പോസ്റ്റിലെ ഉദ‍്യോഗസ്ഥരായ എക്സൈസ് ഇൻസ്പെക്ടർ എസ്.മുരുകൻ, പ്രവന്‍റീവ് ഓഫീസർ പി.അരുൺ, സിവിൽ എക്സൈസ് ഓഫീസർമാരായ എം.എം.ദിദിൻ, കെ.ഷംസുദ്ധീൻ എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.