വണ്ടൂരിൽ പ്രവാസി വീട്ടുമുറ്റത്ത് സ്ഥാപിച്ചത് കൂറ്റൻ പതാക
വണ്ടൂർ: ആസാദി കാ അമൃത് മഹോത്സത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘ഹർ ഘർ തിരംഗ’ യുടെ ഭാഗമായി വീട്ടുമുറ്റത്ത് കൂറ്റൻ ദേശീയപതാക സ്ഥാപിച്ച് പ്രവാസി. എളങ്കൂർ സ്വദേശി പുളിയമ്പറ്റ ശങ്കറാണ് ആദ്യമായി വീട്ടുമുറ്റത്ത് പതാക ഉയർത്താനുള്ള അവസരം വേറിട്ടതാക്കുന്നത്.

3:2 അനുപാതത്തിലാണ് ദേശീയപതാക നിർമ്മിച്ചിരിക്കുന്നത്. പതാകയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഗൂഗിളിൽ നോക്കി മനസിലാക്കി. തുടർന്ന് സുഹൃത്തായ തയ്യൽക്കടക്കാരനെ തയ്ക്കാൻ ഏൽപ്പിച്ചു. നിർമ്മാണം പൂർത്തിയായപ്പോൾ ഒമ്പതുമീറ്റർ നീളവും ആറുമീറ്റർ വീതിയുമുണ്ട് ദേശീയപതാകയ്ക്ക്. മൂന്നുദിവസം വേണ്ടിവന്നു പതാക നിർമ്മാണത്തിന്. നിരവധി പേരാണ് കാണാനും ഫോട്ടോയെടുക്കാനുമായി ഇവിടെയെത്തുന്നത്. കാണാനെത്തുന്നവർക്കെല്ലാം മധുരം നൽകി സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷിക്കുകയാണ് ശങ്കറും കുടുംബവും