കരിപ്പൂരിൽ സ്വർണം പിടികൂടി, മലപ്പുറം സ്വദേശി പിടിയിൽ

മലപ്പുറം: കരിപ്പൂരിൽ വീണ്ടും സ്വർണ വേട്ട. രണ്ടര കിലോയോളം സ്വർണം കസ്റ്റംസാണ് പിടികൂടിയത്. സ്വർണം എത്തിച്ച മലപ്പുറം ഓമാനൂർ സ്വദേശി ഹംസാത്തു സാദിഖിനെ പിടികൂടി.

ബഹ്‌റൈനിൽ നിന്നാണ് ഇയാൾ എത്തിയത്. മിശ്രിത രൂപത്തിലുള്ള സ്വർണം ക്യാപ്‌സ്യൂൾ രൂപത്തിലാക്കി  ശരീരത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. പിടിച്ചെടുത്ത സ്വർണത്തിന്റെ മൂല്യം ഒന്നേകാൽ കോടിയോളം വരുമെന്ന് കസ്റ്റംസ് അറിയിച്ചു