Fincat

പട്ടികജാതി മോര്‍ച്ച കലക്ട്രേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

മലപ്പുറം: പട്ടികജാതി വിദ്യാര്‍ത്ഥികളുടെ സ്‌റ്റൈപ്പെന്റ്,ലംപ്‌സം ഗ്രാന്റ് തുടങ്ങിയ വിദ്യാഭ്യാസ ആനുകുല്യങ്ങള്‍ ഉടന്‍ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പട്ടികജാതി മോര്‍ച്ച ജില്ലാ കമ്മറ്റി കലക്ട്രേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
ബി ജെ പി പാലക്കാട് മേഖലാ ജനറല്‍ സെക്രട്ടറി എം പ്രേമന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു..

പട്ടികജാതി മോര്‍ച്ച ജില്ലാ കമ്മറ്റി സംഘടിപ്പിച്ച കലക്ടറേറ്റ് മാര്‍ച്ചിന്റെ ഭാഗമായി മലപ്പുറത്ത് നടന്ന പ്രകടനം


ജില്ലാ പ്രസിഡന്റ് കെ.സി ശങ്കരന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കാവനൂര്‍ ശങ്കരന്‍ ,വാസു കോട്ടപ്പുറം, ബിജെപി. സംസ്ഥാന കൗണ്‍സില്‍ അംഗം എ.പി.ഉണ്ണി, വൈസ് പ്രസിഡന്റുമാരായ വെള്ളിലസുബ്രഫണ്യന്‍, ഐ.പി.ശിവദാസന്‍, അയ്യപ്പന്‍ പാണ്ടിക്കാട് സെക്രട്ടറിമാരായ സുബ്രഹ്മണ്യന്‍ മഞ്ചേരി ,വേലായുധന്‍ നിലമ്പൂര്‍ എന്നിവര്‍ സംസാരിച്ചു. കാവനൂര്‍ ശങ്കരന്‍ സ്വാഗതവും വാസു കോട്ടപ്പുറം നന്ദിയും പറഞ്ഞു.
ഫോട്ടോ;