Fincat

മലപ്പുറത്ത് വിദ്യാർത്ഥിയെ സവർക്കറുടെ വേഷമണിയിച്ചതിൽ സ്കൂളിനെതിരെ പ്രതിഷേധം

മലപ്പുറം: കീഴുപറമ്പ് ജി.വി.എച്ച്.എസ് സ്കൂളിൽ സ്വാതന്ത്ര്യദിന ആഘോഷ പരിപാടിയിൽ
വി.ഡി സവർക്കറെ ഉൾപ്പെടുത്താൻ ശ്രമം നടത്തിയതായി പരാതി. സ്കൂളിൽ തിങ്കളാഴ്ച നടന്ന സ്വാതന്ത്ര്യദിന ഘോഷയാത്രയിലാണ് സവർക്കറെ ഉൾപ്പെടുത്താൻ ശ്രമം നടത്തിയത്.

1 st paragraph

പരിപാടിയുടെ ഭാഗമായി എഴുപത്തി അഞ്ച് സ്വാതന്ത്ര്യസമര സേനാനികളുടെ പുനരാവിഷ്കരണം നടത്താനായിരുന്നു സ്കൂൾ പിടിഎ അധികൃതർ തീരുമാനിച്ചിരുന്നത്.ഇതിനായി സ്കൂളിലെ ഒരു അധ്യാപികയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഈ പട്ടികയിലാണ് വി.ഡി സവർക്കാരെയും ഉൾപ്പെടുത്തിത്. എന്നാൽ സ്കൂളിലെ ഘോഷയാത്ര ആരംഭിക്കുന്നതിന് മുമ്പ് ഇത് സ്കൂളിലെ അധ്യാപകരുടെ ശ്രദ്ധയിൽപ്പെട്ടു. ഉടൻ തന്നെ സവർക്കറുടെ വേഷമണിഞ്ഞ വിദ്യാർത്ഥിയെ ഗ്രീൻ റൂമിൽ എത്തിച്ചു വിദ്യാർത്ഥിയുടെ വസ്ത്രത്തിൽ സവർക്കർ എന്നെഴുതി പിൻ ചെയ്‌തിരുന്ന പേപ്പർ സ്കൂൾ അധികൃതർ എടുത്തു മാറ്റി. എന്നാൽ ഇതിന്‍റെ ഫോട്ടോ പുറത്ത് പോയതിനെ തുടർന്ന് സ്‌കൂൾ വിവാദത്തിലായിരിക്കുകയാണ്.

2nd paragraph

75 സ്വാതന്ത്ര്യസമര സേനാനികളോടൊപ്പം സവർക്കറെ ഉൾപ്പെടുത്തിയിട്ടില്ല എന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. സംഭവത്തിന്റെ ഗുരുതരാവസ്ഥ മനസ്സിലാക്കി ഇത് ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ ഗ്രീൻ
റൂമിൽ വെച്ച് കുട്ടിയുടെ വസ്ത്രത്തിൽ നിന്ന് സവർക്കർ എന്നെഴുതിയ ലേബൽ നീക്കം ചെയ്തിട്ടുണ്ടെന്നും സ്കൂൾ അധികൃതർ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് സ്കൂളിലേക്ക് ഇന്ന് കീഴുപറമ്പ് പഞ്ചായത്ത് യൂത്ത് ലീഗിന്‍റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രവർത്തകർ സ്കൂൾ ഹെഡ്മാസ്റ്റർക്ക് പരാതിയും നൽകിയിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും കീഴുപറമ്പ് ഗ്രാമ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.

സ്വാതന്ത്ര്യസമരസേനാനികളുടെ ദൃശ്യാവിഷ്‌കരണം നടത്താൻ ഏൽപിച്ച അധ്യാപികയിൽ നിന്ന് വിശദീകരണം തേടിയിട്ടുണ്ടെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. സംഭവം പുറത്തറിഞ്ഞതോടെ നിരവധി
പേരാണ് സ്കൂൾ അധികൃതർക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി എടുത്തില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നാണ് കീഴുപറമ്പ് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.