യുവതിയെ ബൈക്കിൽ പിന്തുടർന്ന് ഉപദ്രവിക്കാൻ ശ്രമം; യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.

മലപ്പുറം: യുവതിയെ ബൈക്കിൽ പിന്തുടർന്ന് ഉപദ്രവിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. മലപ്പുറം കാരാട് പാലാമഠം സ്വദേശി പൂങ്ങോട്ട് പ്രജീഷ് ആണ് പിടിയിലായത്. നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയ പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി.

വ്യാഴാഴ്ച രാവിലെ 10.30 മണിയോടെ നിലമ്പൂർ റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് വെച്ചാണ് കേസിനാസ്പദമായ സംഭവം. ബസ് ഇറങ്ങി നടന്നു പോവുകയായിരുന്ന യുവതിയെ ബൈക്കിൽ പിൻതുടർന്ന് വിജനമായ സ്ഥലത്തുവെച്ച് കയറി പിടിക്കാൻ ശ്രമിക്കുകയായിരുന്നു.

അധർമ്മങ്ങൾക്കെതിരായ ധർമ്മ പുനസ്ഥാപനത്തിന്‍റെ പ്രതീകം; ശ്രീകൃഷ്ണ ജയന്തി ആശംസകളുമായി മുഖ്യമന്ത്രി
യുവതി ബഹളം വെച്ചതോടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ അതുവഴി ബൈക്കിലെത്തിയ പ്രദേശവാസികൾ തടഞ്ഞുവെച്ച് പോലീസിൽ അറിയിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്ത പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു. യുവാവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി. നിലബുർ ഇൻസ്പെക്ടർ പി വിഷ്ണു, എസ്ഐ നവീൻ ഷാജ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.