സ്കൂളുകൾക്ക് നാളെ പ്രവൃത്തിദിവസം; ഓണഅവധി സെപ്തംബർ 2 മുതൽ
തിരുവനന്തപുരം> സംസ്ഥാനത്ത് നാളെ ശനിയാഴ്ച പ്രവൃത്തി ദിവസമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ശക്തമായ മഴയെ തുടർന്ന് സ്കുളുകൾക്ക് കുറച്ചുദിവസം അവധിനൽകിയ സാഹചര്യത്തിൽ പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർക്കുവാനാണ് നാളെ ക്ലാസ് എടുക്കുന്നത്.

24ന് ആരംഭിക്കുന്ന പരിക്ഷയ്ക്കുശേഷം സെപ്തംബർ 2ന് ഓണാഘോഷത്തോടെ സ്കൂളുകൾ അടയ്ക്കും. പത്തുദിവസത്തെ അവധികഴിഞ്ഞ് 12 സ്കുൾ തുറക്കും.