Fincat

പരിശോധനകളുടെ പേരില്‍ നടക്കുന്ന പ്രഹസനം അവസാനിപ്പിക്കണം: ആള്‍ മില്‍ക്ക് ഡിസ്ട്രിബ്യൂട്ടര്‍ അസോസിയേഷന്‍ ഓഫ് കൈരളി

മലപ്പുറം: ഉത്സവകാലങ്ങളില്‍ ചെക്ക്‌പോസ്റ്റുകളിലെ പരിശോധനകളുടെ പേരില്‍ നടക്കുന്ന പ്രഹസനം അവസാനിപ്പിക്കാന്‍ ക്ഷീരവികസന വകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും തയ്യാറാവണമെന്ന് ആള്‍ മില്‍ക്ക് ഡിസ്ട്രിബ്യൂട്ടര്‍ അസോസിയേഷന്‍ ഓഫ് കൈരളി സംസ്ഥാന ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

1 st paragraph

ഓണം പോലുള്ള വിശേഷ ദിവസങ്ങളില്‍ മായം കലര്‍ന്ന പാല്‍ ചെക്ക്‌പോസ്റ്റില്‍ പിടിച്ചെടുത്തുവെന്ന് സോഷ്യല്‍ മീഡിയയിലൂടെയും പത്രമാധ്യമങ്ങളിലൂടെയും വാര്‍ത്ത നല്‍കുന്ന അധികൃതര്‍ ഏത് കമ്പനിയുടെതാണെന്ന് പേര് വെളിപ്പെടുത്താറില്ല. ഇത് ഗുണിലവാരമുള്ള പാല്‍ വിതരണം ചെയ്യുന്നവരെ പൊതുസമൂഹത്തില്‍ അവഹേളിക്കുന്നതിനും മോശമായി ചി ത്രീകരിക്കുന്നതിനും കാരണമാവുന്നതായി സംസ്ഥാന പ്രസിഡണ്ട് മുഹമ്മദ് ഷമീം മലപ്പുറം, സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു എസ് നായര്‍ തിരുവനന്തപുരം, സംസ്ഥാന ട്രഷറര്‍ ശങ്കര്‍ സ്വാമി കോട്ടയം എന്നിവര്‍ പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. എല്ലാ ചെക്ക് പോസ്റ്റുകളിലും പാല്‍ പരിശോധിച്ചു ഗുണനിലവാരം ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ കടത്തി വിടാവൂ എന്ന് സംഘടന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനുള്ള എല്ലാ സഹായസഹകരണങ്ങളും സംഘടനയുടെ ഭാഗത്തുനിന്നുണ്ടാകുമെന്നും പത്രക്കുറിപ്പില്‍ തുടര്‍ന്ന് പറഞ്ഞു.

2nd paragraph