2008ലെ മുംബൈ ഭീകരാക്രമണത്തിന് സമാനമായ ആക്രമണം ഉടന്‍ ഉണ്ടാകും, പൊലീസിന് ഭീഷണി സന്ദേശം.

മുംബൈ: മുംബൈ നഗരത്തിൽ 2008ലെ ഭീകരാക്രമണത്തിന് സമാനമായ ആക്രമണം നടത്തുമെന്ന് മുംബൈ പൊലീസിന്‍റെ ട്രാഫിക് കൺട്രോൾ റൂമിന് ഭീഷണി സന്ദേശം. ഇന്ന് (ഓഗസ്റ്റ് 20) രാവിലെയാണ് മുംബൈ പൊലീസ് ട്രാഫിക് കൺട്രോൾ റൂമിന്‍റെ വാട്‌സ്ആപ്പ് നമ്പറിലേക്ക് സന്ദേശം അയച്ചത്.

പാകിസ്ഥാനില്‍ നിന്നാണ് സന്ദേശം അയച്ചിരിക്കുന്നത് എന്നാണ് പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തില്‍ ലഭിച്ച വിവരം. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നു വരികയാണ്.
