എന്‍എസ്എസ് ക്യാമ്പില്‍ വിദ്യാര്‍ത്ഥിക്കെതിരെ ലൈംഗികാധിക്ഷേപം; അധ്യാപകനെതിരെ പോക്‌സോ കേസ്
ഇടുക്കി:എൻ.എസ്.എസ് ക്യാമ്പിൽ വിദ്യാർത്ഥി വസ്ത്രം മാറിയത് ഒളിഞ്ഞ് നോക്കിയ അദ്ധ്യാപകൻ സംഘപരിവാർ പ്രവർത്തകൻ. കേസെടുത്തിനു പിന്നാലെ ഇയാൾ ഒളിവിൽ പോയതായാണ് പൊലീസ് പറയുന്നത്. പത്തനംതിട്ട സ്വദേശി ഹരി ആർ വിശ്വനാഥിനെതിരേയാണ് ലൈംഗിക അധിേേക്ഷപത്തിന് കേസ് എടുത്തിരിക്കുന്നത്.
പത്തനംതിട്ടയിലെ ബിജെപി അനുകൂല അദ്ധ്യാപക സംഘടനയായ ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ജില്ലാ ഭാരവാഹിയാണ് ഹരി ആർ വിശ്വനാഥ്. ഇടുക്കിയിൽ എൻഎസ്എസ് ക്യാമ്പിനിടെ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗിക അധിക്ഷേപം നടത്തിയതിനും വസ്ത്രം മാറുന്നതും ഒളിഞ്ഞു നോക്കിയതിനും ഇയാൾക്കെതിരെ ഇടുക്കി കഞ്ഞിക്കുഴി പൊലീസ് പോക്‌സോ അടക്കമുള്ള വകുപ്പ് ചേർത്താണ് കേസെടുത്തിരിക്കുന്നത്.
ക്യാമ്പിനെത്തിയ പെൺകുട്ടികൾ വസ്ത്രം മാറുന്നത് ഇയാൾ ഒളിഞ്ഞ് നോക്കിയെന്നും ലൈംഗിക ചുവയോടെ സംസാരിച്ചെന്നുമാണ് പരാതി. ഇടുക്കി കഞ്ഞിക്കുഴി പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്ലസ്ടുവിദ്യാർത്ഥിനിക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്. തുടർന്ന് ഇയാൾ പെൺകുട്ടിയോട് ലൈംഗികചുവയോടെ സംസാരിക്കുകയും പിൻതുടർന്ന് ശല്യപ്പെടുത്തുകയും ചെയ്തു. കേസ് ഒത്തുതീർപ്പാക്കാൻ അദ്ധ്യാപകൻ ശ്രമിക്കുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നിട്ടുണ്ട്. പെൺകുട്ടികളുടെ സഹപാഠിയോട് സഹായം തേടുന്ന ഓഡിയോ സന്ദേശമാണ് പുറത്തായത്
സ്‌കൂൾ അധികൃതർ പരാതി നൽകിയതിനെ തുടർന്നാണ് പൊലീസ് കേസെടുത്തത്.പരാതിയെ തുടർന്ന് സ്‌കൂൾ മാനേജ്മെന്റ് അദ്ധ്യാപകനെ സസ്പെൻഡ് ചെയ്തു. ചൈൽഡ് വെൽഫെയർ കമ്മിറ്റിയും നടപടികൾ തുടങ്ങി.അദ്ധ്യാപകനെതിരെ മുൻപും സമാനസംഭവങ്ങളിൽ പരാതികൾ ഉണ്ടായിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.