Fincat

മസാജിംഗ് സെന്ററിന്റെ മറവിൽ മയക്കുമരുന്നും സെക്‌സ് റാക്കറ്റ് കേന്ദ്രവും; യുവതിയും കൂട്ടാളിയും പിടിയിൽ

തൃശൂർ: യൂണിസെക്‌സ് ബ്യൂട്ടി സ്പായുടെ മറവിൽ നടക്കുന്നത് മയക്കുമരുന്ന്-സെക്‌സ് റാക്കറ്റിന്റെ പ്രവർത്തനങ്ങൾ. തൃശൂരിൽ സ്പായുടെ മറവിൽ പെൺവാണിഭം നടത്തിയ കേസിൽ യുവതിയെയും സഹായിയെയും എക്‌സൈസ് അറസ്റ്റ് ചെയ്തു. മൈലിപാടം സ്വദേശി ഹസീന(35), പട്ടാമ്പി സ്വദേശി അഭിലാഷ് എന്നിവരാണ് പിടിയിലായത്. തൃശൂർ ശങ്കരയ്യ റോഡിലുള്ള ഡ്രീംസ് യൂണിസെക്‌സ് ബ്യൂട്ടി സലൂൺ ബോഡി സ്പായിലാണ് ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടന്നത്. ഇവിടെ നിന്നും മയക്കുമരുന്നും എക്‌സൈസ് പിടിച്ചെടുത്തു.

1 st paragraph

ഹസീനയും അഭിലാഷും ചേർന്നാണ് ഇവിടെ ബ്യൂട്ടി സ്പാ നടത്തിയിരുന്നത്. സ്പായിൽ എത്തുന്നവർക്ക് മയക്കുമരുന്ന് നൽകുകയും സ്ത്രീകളെ ”ഏർപ്പാടാക്കി” കൊടുക്കുകയും ചെയ്യുകയാണ് പതിവ്. വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേരാണ് ഇവിടെ വന്നുപോകാറുള്ളത്.

2nd paragraph

47,000 രൂപയ്‌ക്ക് വാടകയ്‌ക്ക് എടുത്ത കെട്ടിടത്തിൽ 1000 സ്‌ക്വയർ ഫീറ്റിനുള്ളിൽ അഞ്ചോളം മുറികളാക്കി തിരിച്ചിട്ടുണ്ട്. ഇവിടെ എത്തുന്നവർക്ക് മയക്കുമരുന്ന് ഉപയോഗിക്കാനും മറ്റുമായി പ്രത്യേകം മുറികളുണ്ട്. ഒരാഴ്ചയിൽ 80,000 രൂപയോളം ഇവർ സമ്പാദിക്കുന്നുണ്ടെന്നാണ് വിവരം. ഏറെ കാലമായി ബ്യൂട്ടി സ്പാ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.

രണ്ട് കുട്ടികളുടെ അമ്മയാണ് ഹസീന. സുഹൃത്തുമായി പോയി മയക്കുമരുന്ന് വാങ്ങിയ ശേഷം ചെറിയ പാക്കറ്റുകളിലാക്കി അത് വിൽക്കുകയാണ് പതിവ്. മയക്കുമരുന്ന് പാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന കവറുകളും ഇവിടെ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഗൾഫിൽ വെച്ചാണ് ഹസീന അഭിലാഷിനെ പരിചയപ്പെടുന്നത് തുടർന്ന് ഇരുവരും നാട്ടിലെത്തി മയക്കുമരുന്ന് ബിസിനസ് ആരംഭിക്കുകയായിരുന്നു. ഇവിടെ മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തെക്കുറിച്ചും എക്‌സൈസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. സ്ഥാപനത്തിലെ സ്ഥിരം കസ്റ്റമേഴ്‌സും നിരീക്ഷണത്തിലാണ്.