ലോഗോ പ്രകാശനം ചെയ്തു.
മലപ്പുറം: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ ആറാമത് സംസ്ഥാന സമ്മേളനം ഈമാസം 29, 30, 31 തീയതികളിലായി മലപ്പുറത്ത് നടക്കും. സമ്മേളനത്തിന്റെ ലോഗോ പ്രകാശനം തിരൂരില്‍ സംസ്ഥാന ഫിഷറീസ് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ നിര്‍വ്വഹിച്ചു. നന്മ ജില്ലാ പ്രസിഡന്റ് ലുഖ്മാന്‍ അരീക്കോട് അധ്യക്ഷനായി.
സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ സജിത്ത് പൂക്കോട്ടുംപാടം, ട്രഷറര്‍ വി. ഭാസ്‌കരന്‍ തിരൂരങ്ങാടി, സംസ്ഥാനകമ്മിറ്റി അംഗം പ്രമോദ് തവനൂര്‍, നന്മ ജില്ലാ വൈസ്പ്രസിഡന്റ് ഹനീഫ് രാജാജി, സര്‍ഗവനിതാസംസ്ഥാന കമ്മിറ്റി അംഗം ഷീലാരാജന്‍, നന്മ ജില്ലാകമ്മിറ്റി അംഗങ്ങളായ എ.പി. ഗോപാലകൃഷ്ണന്‍, ബിന്ദു കാലടി, ശോഭ തിരുവാലി, രാജേഷ് തവനൂര്‍ എന്നിവര്‍ പ്രസംഗിച്ചു. മലപ്പുറം ടൗണ്‍ ഹാളിലാണ് സമ്മേളനം. ദീപശിഖാ പ്രയാണം, പതാകജാഥ, വിളംബരജാഥ, സമാദരണസദസ്, ബാലയരങ്ങ് ഓണ്‍ലൈന്‍ കലോത്സവം സംസ്ഥാന വിജയികള്‍ക്കുള്ള സമ്മാന വിതരണം, ഉദ്ഘാടന സമ്മേളനം, പ്രതിനിധി സമ്മേളനം , സാംസ്‌കാരിക സമ്മേളനം, കലാസന്ധ്യ, വിവിധ കലാപരിപാടികള്‍ എന്നിവ നടക്കും. ജില്ലയിലൊട്ടാകെ വിവിധ അനുബന്ധപരിപാടികളും നടക്കും. വിവിധ ജില്ലകളില്‍ നിന്നായി മുന്നൂറിലധികം പേര്‍ പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കും.