വഴിക്കടവ് അതിർത്തിയിൽ എക്സൈസ്ഐ.ബിയുടെ നേതൃത്വത്തിൽ പരിശോധന
പൊലീസ് ഡോഗ് സ്ക്വാഡിന്‍റെ
സഹായത്തോടെയായിരുന്നു
മിന്നൽ പരിശോധന
നിലമ്പൂർ: കേരള അതിർത്തിയായ വഴിക്കടവ് ആനമറി എക്സൈസ് ചെക്ക്പോസ്റ്റ് കേന്ദ്രീകരിച്ച് എക്സൈസ് ഇന്‍റലിജൻസ് ബ‍്യൂറോയുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന. ബുധനാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് ഐ.ബി ഇൻസ്പെക്ടർ പി.കെ.മുഹമ്മദ് ഷഫീഖ്, എക്സൈസ് ഇൻസ്പെക്ടർ കെ.എം.റിമേഷ് എന്നിവരുടെ നേതൃത്വത്തിൽ പരിശോധന തുടങ്ങിയെത്.

പൊലീസ് ജില്ല ഡോഗ് സ്ക്വാഡും പരിശോധനയിൽ പങ്കെടുത്തു. ഓണത്തോടനുബന്ധിച്ച് നാടുകാണി ചുരം വഴി കഞ്ചാവ്, മയക്കുമരുന്ന് എന്നിവ കടത്താനുള്ള സാധ‍്യത കണക്കില്ലെടുത്തും രഹസ‍്യവിവരത്തെ തുടർന്നുമായിരുന്നു പരിശോധന. സർക്കാർ ബസുകളും ബൈക്ക് ഉൾപ്പടെയുള്ള ചെറിയ വാഹനങ്ങളും സൂക്ഷ്മപരിശോധനക്ക് വിധേയമാക്കി. കെ.എസ്.ആർ.ടി.സി ബസുകളിലെ ബാഗുകളും മററും പരിശോധനക്ക് വിധേയമാക്കി. രാത്രി വൈകിയും പരിശോധന തുടരുകയാണ്. ചെക്ക് പോസ്റ്റിലെ എക്സൈസ് ഉദ‍്യോഗസ്ഥരും പരിശോധനക്കുണ്ട്.
