Fincat

കെ മോഹന സുബ്രഹ്മണിയുടെ ചിത്ര പ്രദര്‍ശനം ആരംഭിച്ചു.

മലപ്പുറം: കെ മോഹന സുബ്രഹ്മണിയുടെ ഏകാംഗ ചിത്ര പ്രദര്‍ശനം ‘ ഉന്മീലനം ‘ കേരള ലളിതകല അക്കാദമി ആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ചു. ചിത്ര പ്രദര്‍ശനം കാര്‍ട്ടൂണിസ്റ്റ് സഗീര്‍ ഉദ്ഘാടനം ചെയ്തു.

1 st paragraph


ആര്‍ട്ടിസ്റ്റ് പ്രണവം ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. ചിത്രകാരന്‍ ഷമീര്‍ ഹരിപ്പാട് ചിത്രകാരനെയും ചിത്രങ്ങളെയും പരിചയപ്പെടുത്തി. എം ടി ജയന്‍, ഒ വേലായുധന്‍, കെ സുബ്രഹ്മണ്യന്‍, ചിത്രകാരന്മാരായ ബാബുരാജ് മ്യൂറല്‍ ദിനേശ് മഞ്ചേരി, ബാബുരാജ് പുല്‍പ്പറ്റ എന്നിവര്‍ സംസാരിച്ചു.അന്തരിച്ച പ്രസിദ്ധ കലാചരിത്രകാരനായ കെ.സി ചിത്രഭാനുവിന് യോഗം അനുശോചനം രേഖപ്പെടുത്തി. ദദ്രന്‍ കാര്‍ത്തിക സ്വാഗതവും കെ മോഹന സുബഹ്മണി നന്ദിയും പറഞ്ഞു.
അക്രിലികിലും വാട്ടര്‍ കളറിലും ചെയ്തിട്ടുള്ള അന്‍പതോളം ചിത്രങ്ങള്‍ പ്രദര്‍ശനത്തിലുണ്ട്. സമകാലീന വിഷയങ്ങള്‍ ആസ്പദമാക്കിയാണ് ഏറെ ചിത്രങ്ങളുടെയും രചന നിര്‍വ്വഹിച്ചിരിക്കുന്നത്. മഞ്ചേരി നാഷണല്‍ സ്‌കൂള്‍ ഓഫ് ഫൈനാര്‍ട്ട്‌സില്‍ ചിത്രകലാധ്യാപകനായിരുന്ന മോഹന സുബ്രഹ്മണി ഇപ്പോള്‍ തിരുവങ്ങാട് ഗവ: ഹൈസ്‌കൂളിലെ അധ്യാപകനാണ്. പ്രദര്‍ശനം ആഗസ്റ്റ് 27 ന് സമാപിക്കും.
ഫോട്ടോ:കെ മോഹന സുബ്രഹ്മണിയുടെ ഏകാംഗ ചിത്ര പ്രദര്‍ശനം ‘ ഉന്മീലനം ‘ ആര്‍ട് ഗ്യാലറിയില്‍ കാര്‍ട്ടൂണിസ്റ്റ് സഗീര്‍ ഉദ്ഘാടനം ചെയ്യുന്നു

2nd paragraph