ഫോറസ്‌ററ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കണം


മലപ്പുറം: ജില്ലാ തലത്തില്‍ അദാലത്ത് സംഘടിപ്പിച്ച് ചെറുകിട ഫര്‍ണിച്ചര്‍ നിര്‍മാണ യൂണിറ്റുകള്‍ക്ക് ഫോറസ്‌ററ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കണമെന്ന് ചെറുകിട മരവ്യവസായ അസോസിയേഷന്‍ ജില്ലാ പ്രവര്‍ത്തക സമിതി യോഗം നിലമ്പൂര്‍ ഫോറസ്‌ററ് സൗത്ത് ,നോര്‍ത്ത് ഡിവിഷന്‍ ഓഫീസര്‍മാരോട് ആവശ്യപ്പെട്ടു.

തീരുമാനമാകാതെ നൂറ് കണക്കിന് അപേക്ഷകള്‍ ഓഫീസുകളില്‍ കെട്ടിക്കിടക്കുകയാണ്.
യോഗത്തില്‍ പ്രസിഡന്റ് പി. സുരേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം പി സധു, ട്രഷറര്‍ കെ. ഹംസ, എന്‍ അബ്ദുല്‍ കരീം, കെ. സുരേന്ദ്രന്‍, പി. സി. രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
നിലവില്‍ ലൈസന്‍സ് അനുവദിക്കുന്നതിന് മാസങ്ങളോളം സമയമെടുക്കുന്നത് മര വ്യവസായികളെ വലിയ പ്രയാസത്തിലാക്കുന്നുണ്ട്.പുതിയ യൂണിറ്റ് ആരംഭിക്കുന്നതിനും നിലവിലുള്ള യൂണിറ്റ് വിപുലീകരിക്കുന്നതിനുമായി സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡിയോട് കൂടിയ വായ്പ ഉപയോഗപ്പെടുത്താന്‍ ഈ കാരണത്താല്‍ ചെറുകിട വ്യവസായികള്‍ക്ക് കഴിയുന്നില്ല.ഫോറസ്‌ററ് ലൈസന്‍സ് പുതുക്കേണ്ട തിയ്യതിക്കു മുന്‍പേ ഡിവിഷനില്‍ അപേക്ഷ സമര്‍പ്പിച്ചാലും കാലതാമസം വരുത്തി പിഴ പലിശ ചുമത്തി ഫീസ് അടപ്പിക്കുന്നതായ സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്ന് യോഗംവിലയിരുത്തി.