Fincat

എല്ലാ വിദ്യാർത്ഥികൾക്കും പ്രവേശനം ഉറപ്പ്; വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണിന് ഇനിയും പ്രവേശനം ലഭിക്കാത്തവർ ആശങ്കപ്പെടേണ്ടതില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇതിനകം മൂന്ന് ലക്ഷത്തി എൺപതിനായിരം കുട്ടികൾ പ്രവേശനം നേടിയിട്ടുണ്ട്. പ്രവേശനം പൂർത്തിയായാൽ പ്രത്യേക സമിതി പരിശോധന നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. SSLC, ഹയർസെക്കൻഡറി രംഗത്ത് അക്കാദമിക് മികവ് ഉയർത്താൻ പദ്ധതി ഈ വർഷം നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

1 st paragraph

അതേസമയം, മലപ്പുറത്ത് 30000 വിദ്യാർഥികൾക്ക് മെറിറ്റ് സീറ്റിൽ ഇതുവരെ പ്രവേശനം ലഭിച്ചിട്ടില്ല. നിലവിലെ കണക്ക് പ്രകാരം 34104 പേർക്കാണ് പ്ലസ് വൺ പ്രവേശനം ലഭിക്കാത്തത്. ഈ വർഷം പ്ലസ് വൺ പ്രവേശനത്തിന് ഏകജാലകം വഴി 80100 പേരാണ് മലപ്പുറം ജില്ലയിൽ അപേക്ഷിച്ചത്. ഇവർക്കായി മൂന്ന് അലോട്ട്മെന്റുകളിൽ 45997 സീറ്റുകൾ സംവരണത്തിനായി നീക്കിവെച്ചിരിക്കുകയാണ്.

മാനേജ്മെന്റ് ക്വാട്ടയും കമ്മ്യൂണിറ്റി ക്വാട്ടയും പരിഗണിച്ചാലും നിരവധി പേർക്ക് അവസരം നഷ്ടമാകും. ഇതിന് പുറമെ 69 അൺ എയ്‌ഡഡ്‌ സ്‌കൂളുകളിലെ 11275 സീറ്റ് കൂടി പരിഗണിച്ചാൽ പ്ലസ് വൺ പ്രവേശനത്തിനുള്ള ജില്ലയിലെ മൊത്തം സീറ്റുകളുടെ എണ്ണം 65000ത്തിന് മേൽ വരും. നിലവിലുള്ള അപേക്ഷകരുടെ എണ്ണത്തിന്റെ അടിസ്ഥാത്തിൽ 15000ത്തോളം പേർക്ക് അഡ്മിഷനായി ഓപ്പൺ സ്‌കൂളുകളെ ആശ്രയിക്കേണ്ടി വരും.

2nd paragraph