ജെൻഡർ ന്യൂട്രൽ യൂണിഫോം അടിച്ചേൽപ്പിക്കാൻ ഉദ്ദേശിക്കുന്നില്ല; മിക്‌സഡ് സ്‌കൂൾ ആക്കുന്ന നിലപാടിൽ നിന്ന് പിന്നോട്ട് പോയിട്ടില്ലെന്നും മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം: സ്‌കൂളുകളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേതരത്തിലുള്ള യൂണിഫോം അടിച്ചേൽപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മുഖ്യമന്ത്രി തന്നെ ഇക്കാര്യം വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.

മിക്സഡ് സ്‌കൂൾ ആകുന്നതിൽ നിലപാട് സ്വീകരിച്ചിട്ടുണ്ട്. അതിൽ നിന്നും പിന്നോട്ട് പോയിട്ടില്ല. മിക്സഡ് സ്‌കൂൾ ആകുന്നതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കേണ്ടത് തദ്ദേശ സ്ഥാപനങ്ങളും പിടിഎയുമാണെന്നും മന്ത്രി കൂട്ടിചേർത്തു. അതേസമയം അപേക്ഷിച്ച എല്ലാവർക്കും പ്ലസ് വൺ പ്രവേശനം ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. പ്ലസ് വണിന് ഇനിയും പ്രവേശനം ലഭിക്കാത്തവർ ആശങ്കപ്പെടേണ്ടതില്ല. ഇതിനകം മൂന്ന് ലക്ഷത്തി എൺപതിനായിരം കുട്ടികൾ പ്രവേശനം നേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.