Fincat

കളക്ട്രേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

മലപ്പുറം : അധ്യാപക സര്‍വീസ് സംഘടനാ സമരസമിതിയുടെ നേതൃത്വത്തില്‍ അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരും കളക്ട്രേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

1 st paragraph
ഫോട്ടോ: 1 അധ്യാപക സര്‍വീസ് സംഘടനാ സമരസമിതിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിലേക്ക് നടന്ന് മാര്‍ച്ചും ധര്‍ണ്ണയും എ കെ എസ് ടി യു സംസ്ഥാന സെക്രട്ടറി വിനോദ് ഉദ്ഘാടനം ചെയ്യുന്നു.


കുടിശ്ശികയുള്ള ക്ഷാമബത്ത ഉടന്‍ അനുവദിക്കുക, മരവിപ്പിച്ച ലീവ് സറണ്ടര്‍ ആനുകൂല്യം പുനഃസ്ഥാപിക്കുക, എല്ലാ ജീവനക്കാര്‍ക്കും പരിധിയില്ലാതെ ഒരു മാസത്തെ ശമ്പളം ബോണസായി നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.

2nd paragraph
ഫോട്ടോ: 2 അധ്യാപക സര്‍വീസ് സംഘടനാ സമരസമിതിയുടെ നേതൃത്വത്തില്‍ നടന്ന കലക്ടറേറ്റ് മാര്‍ച്ച്


എ കെ എസ് ടി യു സംസ്ഥാന സെക്രട്ടറി വിനോദ് മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്തു. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഇ വി നൗഫല്‍ അധ്യക്ഷത വഹിച്ചു. . എ കെ എസ് ടി യു സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പി എം ആശിഷ്, കേരള ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി കെ ജംഷീദ്, ടി പി സജീഷ്, ,ടി. സീമ എന്നിവര്‍ സംസാരിച്ചു. ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി കെ സി സുരേഷ് ബാബു സ്വാഗതവും സുജിത് കുമാര്‍ നന്ദിയും പറഞ്ഞു.