നന്മ കലാകാര സംഗമം സംഘടിപ്പിച്ചു
മലപ്പുറം : ആഗസ്റ്റ് 29,30, 31 തിയ്യതികളില്‍ മലപ്പുറത്ത് വെച്ച് നടക്കുന്ന നന്മ സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം മലപ്പുറം മേഖല നന്മ കലാകാര സംഗമം സംഘടിപ്പിച്ചു. പരിപാടിയില്‍ ചിത്രകാരന്മാര്‍ ചിത്രം വരച്ചും, ഗായകര്‍ പാട്ട് പാടിയും മാന്ത്രികര്‍ മാജിക്ക് അവതരിപ്പിച്ചും ആശംസകളര്‍പ്പിച്ചു.

നന്മ മലപ്പുറം മേഖലാ പ്രസിഡന്റ് മജിഷ്യന്‍ മലയില്‍ ഹംസയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഗമത്തില്‍ സെക്രട്ടറി ഹനീഫ് രാജാജി സ്വാഗതം ചെയ്തു. കവി മണമ്പൂര്‍ രാജന്‍ബാബു, കാര്‍ട്ടൂണിസ്റ്റ് ഉസ്മാന്‍ ഇരുമ്പൂഴി, ശില്‍പ്പി രാമകൃഷ്ണന്‍ പെരിന്തല്‍മണ്ണ, ബാബുരാജ് കോട്ടക്കുന്ന്, രവീന്ദ്രന്‍ മുണ്ടുപറമ്പ്, ഡോ. നിത രാജ്്, സജു സി, ജലീല്‍ കെസാഗോ, നവാസ് തറയില്‍, റിയാസ് താഴത്തേതില്‍, ഹംസ മുണ്ടുപറമ്പ്, ഹാരിസ് കോട്ടപ്പടി, സുബൈര്‍ പി കെ തുടങ്ങിയവര്‍ സംബന്ധിച്ചു