Fincat

ചങ്ങരംകുളത്ത് ബൈക്കും കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അപകടം; ചികിത്സയിലായിരുന്ന രണ്ടാമനും മരിച്ചു

മലപ്പുറം: സംസ്ഥാന പാതയില്‍ ചങ്ങരംകുളം മാന്തടത്ത് കെ എസ് ആര്‍ ടി സി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവും മരണത്തിന് കീഴടങ്ങി. ഒതളൂര്‍ സ്വദേശി പടിഞ്ഞാറ്റുമുറിയില്‍ സുനിലിന്‍റെ മകന്‍ അഭിരാം (20) ആണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ മരിച്ചത്. അപകടത്തിൽപ്പെട്ട ഒതളൂര്‍ തെക്കത്ത് വളപ്പില്‍ സുനിയുടെ മകന്‍ അശ്വിന്‍ (18) കഴിഞ്ഞദിവസം തന്നെ മരിച്ചിരുന്നു.

1 st paragraph
മരിച്ച അഭിരാം. ഇന്‍സെറ്റില്‍ നേരത്തെ മരിച്ച അശ്വിന്‍

ബുധനാഴ്ച രാത്രി എട്ടരമണിയോടെയാണ് അപകടം. ചങ്ങരംകുളം ഭാഗത്ത് നിന്ന് എടപ്പാള്‍ ഭാഗത്തേക്ക് വന്നിരുന്ന അശ്വിനും സുഹൃത്തും സഞ്ചരിച്ച ബൈക്ക് എതിരെ വന്ന കെ എസ് ആർ ടി സി ബസ്സിന്‍റെ സൈഡില്‍ ഇടിച്ച് മറിഞ്ഞായിരുന്നു അപകടം.

2nd paragraph

പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അശ്വിന്‍ അപ്പോള്‍ തന്നെ മരണപ്പെടുകയായിരുന്നു. ഇയാളുടെ സുഹൃത്ത് കൂടിയായ അഭിരാമിനെ ഗുരുതരമായ പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ചികിത്സയിലിരിക്കെയാണ് നാടിനെ കണ്ണീരിലാഴ്ചത്തി അഭിരാമിന്‍റെയും വേർപാട്.

അശ്വിന്‍റെ മൃതദേഹം ചങ്ങരംകുളം സണ്‍റൈസ് ഹോസ്പിറ്റലില്‍ മോര്‍ച്ചറിയില്‍ നിന്നും ഏറ്റുവാങ്ങി വീട്ടുകാര്‍ സംസ്‌കരിച്ചു. ബൈക്ക് വേഗതയിലായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. അതേസമയം പോലീസ് സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുന്നുണ്ട്.

മരിച്ച അശ്വിന്‍