കാരുണ്യ പ്ലസ് ലോട്ടറി ഒന്നാം സമ്മാനം മലപ്പുറം ജില്ലയിലെ ചുമട്ട്തൊഴിലാളിക്ക്
എടക്കര: കാരുണ്യ പ്ലസ് ലോട്ടറി ഒന്നാം സമ്മാനം മൂത്തേടം കാരപ്പുറത്തെ ചുമട്ട്തൊഴിലാളിക്ക് ലഭിച്ചു. മൂത്തേടം കാരപ്പുറം അങ്ങാടിയിലെ ചുമട്ട് തൊഴിലാളി പനമ്പറ്റ മേലാട്ടുവീട്ടിൽ രജീഷ് എന്ന ഉണ്ണിക്കാണ് ഒന്നാം സമ്മാനമായ 80 ലക്ഷം ലഭിച്ചത്.
വ്യാഴാഴ്ച രാവിലെ എട്ടരക്ക് കാരപ്പുറം അങ്ങാടിയിലെ വിഘ്നേശ്വര ലോട്ടറിയിൽ നിന്ന് വാങ്ങിയ കാരുണ്യ പ്ലസ് PZ 588340 ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചത്. പലപ്പോഴും ലോട്ടറി എടുക്കാറുണ്ട്. വ്യാഴാഴ്ച പതിവ് പോലെ ടിക്കറ്റ് എടുത്തു. ഒരു ടിക്കറ്റ് മാത്രമാണ് എടുത്തത്. പകൽ സമയം വീട്ടിൽ കിടന്നുറങ്ങവെ അമ്മ റേഷൻ കടയിൽ പോകാൻ വിളിച്ച സമയത്ത് മൊബൈലിൽ ലോട്ടറി ഫലം നോക്കവെയാണ് ഒന്നാം സമ്മാനം തനിക്ക് ലഭിച്ച വിവരം അറിയുന്നത്. ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ല. പിന്നീട് ടിക്കെറ്റെടുത്ത അതെ ഏജന്റ് വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം എന്ന് വാട്ട്സ്ആപ്പിൽ പ്രചരിച്ചതോടെ സമ്മാനം ഉറപ്പാണെന്ന് വ്യക്തമായതായി ഉണ്ണി പറഞ്ഞു. ഉടൻ തന്നെ കാരപ്പുറത്തെ മൂത്തേടം പഞ്ചായത്ത് വനിത സഹകരണ ബാങ്കിൽ ടിക്കറ്റ് ഏൽപ്പിച്ചു.