കരിപ്പൂരിൽ വിദേശ കറൻസിയും സ്വർണവും പിടികൂടി

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വിദേശ കറൻസിയും സ്വർണവും പിടികൂടി . 899 ഗ്രാം സ്വർണവുമായി ഷാർജയിൽ നിന്നെത്തിയ കോഴിക്കോട് വാവാട് സ്വദേശി മുഹമ്മദ് അനീസാണ് കസ്റ്റംസ് പിടിയിലായത് .

മലപ്പുറം തിരൂരങ്ങാടി സ്വദേശി മുജീബ് റഹ്മാനാണ് അരക്കോടിയുടെ വിദേശ കറൻസി കടത്തിയത്. പാന്റിന്റെ രഹസ്യ അറയിൽ പാളികളാക്കിയായിരുന്നു മിശ്രിത രൂപത്തിലാക്കിയ സ്വർണം കടത്താനുള്ള ശ്രമം.

ദുബായിലേക്ക് പോകാകാനെത്തിയ യാത്രക്കാരനിൽ നിന്നാണ് പുറപ്പെടൽ കേന്ദ്രത്തിൽ വെച്ചാണ് 51 ലക്ഷം രൂപ മൂല്യമുള്ള വിദേശ കറൻസി പിടികൂടിയത്.
