പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഢനത്തിന് ഇരയാക്കിയ കേസിലെ പ്രതി അറസ്റ്റിൽ
നിലമ്പൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഢനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. മമ്പാട് ടാണ സ്വദേശി പൊയിലിൽ അബ്ദുള്ള, (54) എന്നയാളെയാണ് നിലമ്പൂർ പോലീസ് ഇൻസ്പെക്ടർ പി.വിഷ്ണുവിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 2021 ജൂൺ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്ന കുട്ടി ബന്ധുവീട്ടിൽ വിരുന്നു വന്നതായിരുന്നു. വീട്ടിൽ ആരുമില്ലാത്ത സമയത്ത് അതിക്രമിച്ച് കയറിയ പ്രതി പ്രകൃതി വിരുദ്ധ പീഢനത്തിനരയാക്കുകയായിരുന്നു.

പീഢന വിവരം പുറത്തു പറയരുതെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് പഠനത്തിൽ പിന്നോക്കം പോയ കുട്ടിയെ കൗൺസിലിങ്ങിനു വിധേയനാക്കിയപ്പോഴാണ് പീഢന വിവരം പുറത്തറിഞ്ഞത്. കേസ്സ് രജിസ്റ്റർ ചെയ്തതറിഞ്ഞ പ്രതി ഒളിവിൽ പോയിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.