കുറ്റിപ്പുറം പാലത്തിൽ ഗതാഗത നിയന്ത്രണം


കുറ്റിപ്പുറം: ഭാരതപ്പുഴ കുറ്റിപ്പുറം പാലത്തിലെ അടിയന്തിര റിപ്പയറിംഗ്: ഞായറാഴ്ച (ഇന്ന്) അർധരാത്രി 12 മുതൽ തിങ്കളാഴ്ച  പുലർച്ചെ 5 മണി വരെ ഗതാഗത നിയന്ത്രണം         

കഴിഞ്ഞ ദിവസം ലോറിയിൽ കയറ്റിയ ഹിറ്റാച്ചി മിനി എസ്കവേറ്റർ ഇടിച്ച് കവാടത്തിലെ ബീമുകൾക്ക് സാരമായി കേടുപാടുകൾ സംഭവിച്ച കുറ്റിപ്പുറം ഭാരതപ്പുഴ പാലത്തിൻ്റെ അറ്റകുറ്റപ്പണിക്കായി ഹൈദരാബാദിൽ നിന്നും വിദഗ്ദ്ധ സംഘവും നൂതന ഉപകരണങ്ങളും എത്തി; അറ്റകുറ്റപ്പണിയുടെ ഭാഗമായി പാലത്തിൽ ഞായറാഴ്ച (ഇന്ന് ) അർധരാത്രി മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി കുറ്റിപ്പുറം സി ഐ അറിയിച്ചു. എടപ്പാൾ, പൊന്നാനി ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ നരിപ്പറമ്പ് , ചമ്രവട്ടം പാലം വഴി തിരിച്ച് വിടുന്നതാണ്