പൊതുജനാരോഗ്യ ബില്ലില്‍ ആയുഷ് വൈദ്യശാസ്ത്ര മേഖലയെഉള്‍പ്പെടുണം: ഐ.എച്ച്.കെ സംസ്ഥാന സെമിനാര്‍

മലപ്പുറം: നിയമസഭയില്‍ അവതരിപ്പിക്കാനിരിക്കുന്ന പൊതുജനാരോഗ്യ ബില്ലില്‍ ആയുഷ് വൈദ്യശാസ്ത്ര മേഖലയെകൂടി ഉള്‍പ്പെടുത്തണമെന്ന് ദി ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഹോമിയോപ്പത്‌സ് കേരളയുടെ 99-മത് സംസ്ഥാന ശാസ്ത്ര സെമിനാര്‍ ആവശ്യപ്പെട്ടു.


കേരളത്തിലെ പൊതുജനാരോഗ്യം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ഇത് ആവശ്യമാണെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു.
‘സ്പര്‍ശം 5.0’ എന്ന പേരില്‍ നടന്ന വെന്നിയൂര്‍ പരപ്പന്‍സ് ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന സെമിനാര്‍ കെ പി എ മജീദ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഐ എച്ച് കെ സംസ്ഥാന പ്രസിഡന്റ് ഡോ റെജു കരീം അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി മുഖ്യാതിഥിയായിരുന്നു. ഡോ. ജിംറീസ് സാദിഖ്, ഡോ.വി.രതീഷ്‌കുമാര്‍ ,ഡോ.സ്റ്റാലിന്‍ കുര്യന്‍ ,ഡോ. വിനീത ഇ,ഡോ.ഫസലുറഹ്മാന്‍, തുടങ്ങിയവര്‍ സംസാരിച്ചു.
വാതരോഗങ്ങളെ കുറിച്ച് നടന്ന ശാസ്ത്ര സെമിനാറില്‍ ഡോ.പത്മനാഭ ഷേണായ്, ഡോ എസ് ജി ബിജു തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. വാതരോഗങ്ങളുടെ ചികിത്സാ നിര്‍ണ്ണയം, വിവിധ വാതരോഗങ്ങളുടെ രോഗ നിര്‍ണ്ണയം, ചികില്‍സാ മാര്‍ഗ്ഗങ്ങള്‍, പുതിയ മരുന്നുകള്‍ തുടങ്ങിയവയുടെ വിവിധ വാതരോഗങ്ങളെ കുറിച്ച് സെമിനാറില്‍ ചര്‍ച്ചകള്‍ നടന്നു. മികച്ച ഹോമിയോപ്പതി ഡോക്ടര്‍ക്കുള്ള എന്‍.കെ ജയറാം സ്മാരക അവാര്‍ഡ് 2200 ലധികം വന്ധ്യതാ രോഗികളെ ഹോമിയോപ്പതി ചികില്‍സയിലൂടെ സുഖപ്പെടുത്തിയ ഡോ. കെ.ബി ദിലീപ് കുമാറിന് (മണ്ണുത്തി) കെ പി എ മജീദ് എം എല്‍ എ സമ്മാനിച്ചു. സംസ്ഥാന സെക്രട്ടറി ഡോ.കൊച്ചുറാണി വര്‍ഗീസ് സ്വാഗതവും ട്രഷറര്‍ ഡോ.ബാബു നോബര്‍ട്ട് നന്ദിയും പറഞ്ഞു. എണ്ണൂറിലധികം പ്രതിനിധികള്‍ സംസ്ഥാനത്തിനകത്ത് നിന്നും പുറത്ത് നിന്നുമായി സംസ്ഥാന ശാസ്ത്ര സെമിനാറില്‍ പങ്കെടുത്തു.
ആറ് വര്‍ഷങ്ങളായി ഭിന്നശേഷിക്കാര്‍ക്കായി ഐ.എച്ച്.കെ മഞ്ചേരി യൂണിറ്റ് നടപ്പാക്കി വരുന്ന സൗജന്യ സമഗ്ര ചികില്‍സാ പദ്ധതിയാണ് സ്പര്‍ശം, ശാരീരിക മാനസിക വൈകല്യങ്ങളുള്ള കുട്ടികള്‍ക്കായി 2015 മുതല്‍ പാണ്ടിക്കാട് പ്രതീക്ഷ ബഡ്‌സ് സ്‌കൂളില്‍ നടന്നുവരുന്ന ഈ ചികില്‍സാ പദ്ധതി ഒട്ടനവധി രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ആശ്വാസമായി കഴിഞ്ഞതായി സംഘാടകര്‍ അറിയിച്ചു. ഐ.എച്ച്.കെ മഞ്ചേരി,കോട്ടക്കല്‍ യൂണിറ്റുകള്‍ സംയുക്തമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്.